മാർ ഇൗവാനിയോസ് കോളജിലെ അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു
1280301
Thursday, March 23, 2023 11:18 PM IST
തിരുവനന്തപുരം: വിദ്യാർഥികളിലെ പ്രതിഭയ്ക്ക് വളർച്ചയേകുന്നതിലും മാറുന്ന ലോകക്രമത്തിന്റെ വെല്ലുവിളികൾ നേരിടാൻ കരുത്തുള്ളവരായി അവരെ മാറ്റുന്നതിലും മാർ ഇൗവാനിയോസ് കോളജ് വഹിക്കുന്ന പങ്ക് നിസ്തുലമാണെന്ന് മന്ത്രി ഡോ. ആർ ബിന്ദുമാർ ഇൗവാനിയോസ് കോളജിൽ സംസ്ഥാന സർക്കാർ റൂസ ഫണ്ട് ചിലവഴിച്ച് നിർമിച്ച അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷത വഹിച്ചു.
പത്മശ്രീ ജി. ശങ്കറും ഉദ്ഘാടനച്ചടങ്ങിൽ സന്നിഹിതനായി. ശാസത്രത്തിലും മാനവികശാസ്ത്രത്തിലും ബിസിനസ് സ്റ്റഡീസിലും കോളജിലെ പഠനവിഭാഗങ്ങൾ പുറത്തിറക്കിയ അക്കാദമിക് ജേണലുകളും മന്ത്രി പ്രകാശനം ചെയ്തു.
പ്രിൻസിപ്പൽ പ്രഫ. ഡോ. ജിജിമോൻ കെ. തോമസ്,ഡോ. സുബോജ് ബേബിക്കുട്ടി എന്നിവർ പ്രസംഗിച്ചു. റിസർച്ച് സെൽ കണ്‍വീനർ ഡോ. അന്നമ്മ ജോണ്‍ ജേണലുകൾ പരിചയപ്പെടുത്തി.