കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരക പുരസ്കാരം കലാമണ്ഡലം കൃഷ്ണദാസിന്
1280001
Wednesday, March 22, 2023 11:24 PM IST
തിരുവനന്തപുരം: ദൃശ്യവേദി ഏർപ്പെടുത്തിയ പദ്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ സ്മാരക പുരസ്കാരം കലാമണ്ഡലം കൃഷ്ണദാസിന്. ചെണ്ടവാദന രംഗത്ത് മികവിന്റെ പര്യായവും മാർഗിയുടെ പ്രഥമാധ്യാപകനുമാണ് കലാമണ്ഡലം കൃഷ്ണദാസ്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം 27 ന് വൈകുന്നേരം 5.30 ന് കോട്ടയ്ക്കകം കാർത്തികതിരുനാൾ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ വച്ച് അടൂർ ഗോപാലകൃഷ്ണൻ സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ പ്രഫ. സി.ജി. രാജഗോപാൽ അധ്യക്ഷത വഹിക്കും. ദൃശ്യവേദി സ്ഥാപകൻ മടവൂർ ഭാസിയെ അനുസ്മരിച്ചുകൊണ്ട് ഡോ.പി. വേണുഗോപാലൻ പ്രസംഗിക്കും. തുടർന്ന് മാലി രചിച്ച കർണശപഥം കഥകളി നടക്കും. പത്ര സമ്മേളനത്തിൽ ഭാരവാഹിയായ എസ്. ശ്രീനിവാസൻ, പ്രഭാകരൻ നായർ, എം.രവീന്ദ്രൻ നായർ, അഡ്വ. ജയദേവൻ നായർ, രാധാകൃഷ്ണൻ, മധുകുമാർ തുടങ്ങിയവർ പങ്കെടുത്തു.