ഹെൽമറ്റിൽനിന്നു പണം കണ്ടെത്തി
1279494
Monday, March 20, 2023 11:57 PM IST
നെടുമങ്ങാട്: നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വിജിലൻസ് എസ്ഐയുടെ കുഞ്ചാലുംമൂട് യൂണിറ്റ് എസ്പി അജയകുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെയാണ് നെടുമങ്ങാട് സബ് രജിസ്ട്രാർ ഓഫീസിൽ വിജിലൻസ് സംഘം പരിശോധന തുടങ്ങിയത്. ഓഫീസിലെ ജീവനക്കാരന്റെ ഹെൽമറ്റിൽനിന്നും ചുരുട്ടിയ നിലയിൽ നോട്ടുകൾ കണ്ടെത്തി. റെയ്ഡ് പൂർത്തിയായാൽ മാത്രമേ ക്രമക്കേടുകൾ പൂർണമായി അറിയിക്കാനാവൂ എന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിജിലൻസ് ഡയറക്ടറുടെ നിർദ്ദേശപ്രകാരമായിരുന്നു റെയ്ഡ്. ഇൻസ്പെക്ടർ ജോഷ്വി, സബ് ഇൻസ്പെക്ടർ, ജസ്റ്റിൻ ജോസ്, ഷിജുമോൻ, അശോക് കുമാർ എന്നിവരും വനിതകളടങ്ങിയ പത്തോളം ഉദ്യോഗസ്ഥരുമാണ് റെയ്ഡിനു നേതൃത്വം നൽകുന്നത്. രാത്രി വൈകിയും ഓഫീസിൽ ഉദ്യോ ഗസ്ഥ സംഘത്തിന്റെ നേതൃത്വ ത്തിൽപരിശോധന തുടർന്നു.