സമ്മോഹനം കുടുംബസംഗമവും അനുമോദനവും നടത്തി
1279492
Monday, March 20, 2023 11:57 PM IST
തിരുവനന്തപുരം: വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ സമ്മോഹനം കുടുംബാംഗങ്ങളെ മുരുക്കുംപുഴയില്‍ ചേര്‍ന്ന കുടുംബസംഗമത്തില്‍ അനുമോദിച്ചു.
യുഡിഎഫ് കണ്‍വീനറുമായ എം.എം. ഹസന് ഉദ്ഘാടനം ചെയ്തു. സമ്മോഹനം ചെയര്മാന് അഡ്വ. വിതുര ശശി അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ പിരപ്പന്‍കോട് സുഭാഷ്, തെന്നൂര്‍ നസീം, ടി.പി. അംബിരാജ, എസ്. മനോഹരന് നായര്‍, അഡ്വ. സി.കെ. വത്സലകുമാര്‍, എ.കെ. ഷാനവാസ്, പി. സിദ്ധാര്ഥന്, അഡ്വ. എസ്. മുജീബ്, അജിത മോഹന്‍ദാസ് എന്നിവര്‍ പ്രസംഗിച്ചു.ആതിര മോനിഷ, ആശിഷ് ജോണ്‍, റമീസ് റോഷന്, അഭിഭാഷകനായ എസ്.എസ്. ഹരികൃഷ്ണന് എന്നിവരെ അനുമോദിച്ചു.
കുടുംബസംഗമത്തോടനുബന്ധിച്ച് പഠന-വിനോദ യാത്രയും സംഘടിപ്പിച്ചിരുന്നു. എം. ജോണ്‍, ബി. രാജന്, സജീവ് മേലതില്‍, ഡോ. വഹീദ ബീഗം, ഡോ. ശോഭനകുമാരി, വക്കം വി.ആര്. സുകുമാരന്‍, ആറ്റുകാല്‍ സുബാഷ്ബോസ്, എന്‍. ബാലകൃഷ്ണന് നാടാര്‍, അണിയൂര്‍ എം. പ്രസന്നകുമാര്‍, ശൈലജ സത്യദേവന്, കെ. മുരുകേശന്, കെ. പീതാംബരന് നായര്‍, എച്ച്. ഷാജഹാന്, അഡ്വ. എസ്. ശ്യാംലാല്‍, ആര്. ബെല്‍സി, സത്യദേവന്, ജെ. വേണുഗോപാല്‍, എസ്. ആര്യദേവന്‍, ഇ.എ. ഹക്കീം തുടങ്ങിയവര്‍ പഠനയാത്രയ്ക്കും കുടുംബസംഗമത്തിനും നേതൃത്വം നല്കി.