പെരുങ്കടവിള പഞ്ചായത്തിൽ എന്റെ ഹൃദയം എന്റെ ഗ്രാമം പദ്ധതി
1279210
Sunday, March 19, 2023 11:56 PM IST
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിൽ നിംസ് "എന്റെ ഹൃദയം എന്റെ ഗ്രാമം' പദ്ധതിക്ക് തുടക്കമായി. തുടര്‍ന്ന് സൗജന്യ ഹൃദ്രോഗ നിര്‍ണയ മെഗാ ക്യാമ്പും, ബോധവത്കരണവും സംഘടിപ്പിച്ചു. നിംസ് ഹാര്‍ട്ട് ഫൗണ്ടേഷന്റെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
മാരായമുട്ടം ഗവ. എല്‍പി സ്കൂളില്‍ നടന്ന ക്യാമ്പിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രന് നിര്‍വഹിച്ചു. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡനന്റ് ബിന്ദു അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്മാന് റെജി കുമാര്‍, അംഗങ്ങളായ മിനി പ്രസാദ്, വിമല, ധന്യ പി. നായര്‍, വി.എ. സചിത്ര തുടങ്ങിയവർ പങ്കെടുത്തു. പ്രശസ്ത കാര്ഡിയോളജിസ്റ്റുംനിംസ് ഹാര്‍ട്ട് ഫൗണ്ടേഷന് കണ്‍സള്‍ട്ടന്റ് കാര്‍ഡിയോളജിസ്റ്റുമായ ഡോ. പി.എസ്. ശ്രീജിത്ത് ക്യാമ്പിനു നേതൃത്വം നൽകി.