കാഴ്ചക്കാരുടെ മനം കവര്ന്ന് ഫ്ളാഷ് മോബും തെരുവു നാടകവും
1279202
Sunday, March 19, 2023 11:54 PM IST
നെയ്യാറ്റിന്കര : പഠനോത്സവത്തിന്റെ ഭാഗമായി ഫ്ളാഷ് മോബും തെരുവു നാടകവുമൊരുക്കി നെയ്യാറ്റിന്കര ഗവ. ജെബിഎസ്. നഗരസഭ പരിധിയിലെ ചെന്പരത്തിവിള, തൊഴുക്കല്, ബസ് സ്റ്റാന്ഡ് ജംഗ്ഷന്, ആശുപത്രി ജംഗ്ഷന് എന്നിവിടങ്ങളിലാണ് ഗവ. ജെബിഎസ്സിലെ വിദ്യാര്ഥികള് കലാവിരുന്ന് അവതരിപ്പിച്ചത്. വിദ്യാര്ഥികള്ക്ക് പ്രോത്സാഹനവുമായി രക്ഷിതാക്കളും അധ്യാപകരും ഒപ്പമുണ്ടായിരുന്നു. നാലിടങ്ങളിലും ഫ്ളാഷ് മോബിനും തെരുവു നാടകത്തിനും മികച്ച പ്രതികരണമുണ്ടായി. എന്റെ വിദ്യാലയം എന്റെ സ്വപ്നം എന്ന സന്ദേശവുമായി അണിയിച്ചൊരുക്കിയ പഠനോത്സവം നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ. ഷിബു ഉദ്ഘാടനം ചെയ്തു.
സമ്മർ സ്കൂൾ ഏപ്രിൽ 12 മുതൽ
തിരുവനന്തപുരം: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയുടെ ഈ വർഷത്തെ സമ്മർ സ്കൂളിന് ഏപ്രിൽ 12 ന് തുടക്കമാകും. മെയ് 12 വരേ നീളുന്ന സമ്മർ സ്കൂളിൽ ആറു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ലൈബ്രറി അംഗങ്ങളുടെ കുട്ടികൾക്കാണ് പ്രവേശനം. പുതുതായി ലൈബ്രറി അംഗത്വമെടുക്കുന്നവരുടെ കുട്ടികൾക്കും പങ്കെടുക്കാം. സമ്മർ സ്കൂൾ അപേക്ഷാ ഫോറം ഇന്നു മുതൽ രാവിലെ 10.30 മുതൽ 4.30 വരെ സൗജന്യമായി ലഭിക്കും. ഫോൺ: 9895322895.