വനിതാദിനാഘോഷം സംഘടിപ്പിച്ചു
1279198
Sunday, March 19, 2023 11:54 PM IST
വിഴിഞ്ഞം: എസ്എൻഡിപി യോഗം കോവളം യൂണിയൻ വനിതാ സംഘം വനിതാദിനാഘോഷം സംഘടിപ്പിച്ചു. വിരൽത്തുമ്പിലെ ലോകവും സ്ത്രീയും എന്ന വിഷയത്തെ അസ്പദമാക്കി നടത്തിയ ബോധവത്കരണ ക്ലാസ് കോവളം യൂണിയൻ പ്രസിഡന്റ് കോവളം ടി.എൻ. സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം ചെയർപേഴ്സൺ എച്ച്. സുകുമാരി അധ്യക്ഷത വഹിച്ചു. ഡോ. ആർ. അനുപമ ക്ലാസ് നയിച്ചു. യൂണിയൻ സെക്രട്ടറി തോട്ടം പി. കാർത്തികേയൻ, വനിതാ സംഘം കൺവീനർ അനിത രാജേന്ദ്രൻ, ഗീത മുരുകൻ, പെരിങ്ങമ്മല സുശീലൻ, കരുംകുളം പ്രസാദ്, കട്ടച്ചൽകുഴി പ്രദീപ്, പുന്നമൂട് സുധാകരൻ, മംഗലത്തുകോണം തുളസീധരൻ, മണ്ണിൽ മനോഹരൻ, മുല്ലൂർ വിനോദ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.