വിദ്യാർഥി ഷോക്കേറ്റ് മരിച്ചു
1265219
Sunday, February 5, 2023 11:22 PM IST
തിരുവനന്തപുരം: സ്കൂൾ വിദ്യാർഥി വീട്ടിലെ മോട്ടോറിന്റെ സ്വിച്ച് ഓണ് ചെയ്യുന്നതിനിടെ ഷോക്കേറ്റ് മരിച്ചു. തൈക്കാട് മോഡൽ സ്കൂളിലെ ഒന്പതാം ക്ലാസ് വിദ്യാർഥി അർജുൻ പ്രതാപാണ് മരിച്ചത്. പേട്ട റെയിൽവേ ലെയിനിലെ വീട്ടിൽ കുടിവെള്ള ടാങ്കിലേയ്ക്കു ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറിന്റെ സ്വിച്ചിൽ നിന്നാണ് വൈദ്യുതാഘാതമേറ്റത്. ഇന്നലെ രാത്രി വൈദ്യുതാഘാതമേറ്റ അർജുനെ ഉടൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ.