ക​ട അ​ടി​ച്ച് ത​ക​ർ​ത്ത കേസ്: പ്ര​തി പി​ടി​യി​ൽ
Saturday, February 4, 2023 11:35 PM IST
വി​ഴി​ഞ്ഞം: കോ​വ​ളം ടൗ​ൺ​ഷി​പ്പ് ഭാ​ഗ​ത്തെ ക​ട അ​ടി​ച്ച് ത​ക​ർ​ത്ത് ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ കോ​വ​ളം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ടൗ​ൺ​ഷി​പ് കോ​ള​നി​യി​ലെ ഹൗ​സ് ന​മ്പ​ർ 247 ൽ ​അ​ബ്ദു​ൾ റ​ഹ്മാ​ൻ (നാ​ഥ​ൻ ,26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ 21 ന് ​രാ​ത്രി ടൗ​ൺ​ഷി​പ്പ് ജം​ഗ്ഷ​നി​ൽ മ​ദ്യ​പി​ച്ച് പ്ര​ശ്നം ഉ​ണ്ടാ​ക്കി​യ ശേ​ഷ​മാ​ണ് ഹാ​ർ​ബ​ർ ഭാ​ഗ​ത്തെ ക​ട അ​ടി​ച്ച് ത​ക​ർ​ത്തു ഭീ​കാ​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച​ത്.​സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ടൗ ​ൺ​ഷി​പ്പ് ഭാ​ഗ​ത്തെ ഒ​രു ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ൽ നി​ന്നു​മാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.ഫോ​ർ​ട്ട് എസി ഷാ​ജിയു​ടെ നേ​തൃ ത്വ​ത്തി​ൽ കോ​വ​ളം സിഐ ബി​ജോ​യ്, എ​സ്​ഐ അ​നീ​ഷ്, ബി​നു​കു​മാ​ർ , എ​എ​സ്ഐ​ മു​നീ​ർ,സി​പി​ഒ​മാ​രാ​യ സെ​ൽ​വ ദാ​സ് , വി​ഷ്ണു ,നി​തി​ൻ എ​ന്നി​വ​ർ ചേർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.