വ​യോ​ധി​ക​യെ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, February 4, 2023 12:54 AM IST
പാ​റ​ശാ​ല: വ​യോ​ധി​ക​യെ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കൊ​ട​വി​ളാ​കം ഊ​രാ​ങ്കു​ടി​വി​ള വീ​ട്ടി​ൽ സു​മ​തി (83) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള കി​ണ​റ്റി​ലാ​ണ് സു​മ​തി വീ​ണ​ത്. അ​പ​ക​ടം ന​ട​ക്കു​മ്പോ​ൾ വീ​ട്ടി​ലാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​വ​രെ വീ​ട്ടി​ൽ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് കി​ണ​റ്റി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. തു​ട​ർ​ന്ന് പാ​റ​ശാ​ല​യി​ൽ നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന സ്ഥ​ല​ത്തെ​ത്തി പാ​റ​ശാ​ല ഗ​വ. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. പാ​റ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്തു.