ഓട്ടോ​മാ​റ്റി​ക്ക് മി​ല്‍​ക്ക് ക​ള​ക്‌ഷ​ന്‍ യൂ​ണി​റ്റ് ഉദ്ഘാടനം
Friday, February 3, 2023 11:55 PM IST
വെ​ള്ള​റ​ട: പാ​ല്‍​ക്കു​ള​ങ്ങ​ര ക്ഷീ​രോ​ല്പാ​ദ​ക സ​ഹ​ക​ര​ണ സം​ഘ​ത്തി​നു സി.​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എയു​ടെ വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു സ്ഥാ​പി​ച്ച ഓ​ട്ടോ​മാ​റ്റി​ക്ക് മി​ല്‍​ക്ക് ക​ള​ക്‌്ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ്ര​സി​ഡന്‍റ് ജി.​ ലാ​ല്‍കൃ​ഷ്ണ​ന്‍, പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ സു​രേന്ദ്ര​ന്‍ എ​ന്നി​ര്‍ ചേ​ര്‍​ന്നു നി​ര്‍​വഹി​ച്ചു. കാ​ന​ക്കോ​ട് ബാ​ല​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷീ​ര​വി​ക​സ​ന ഓഫീ​സ​ര്‍ ശ​ശി​ക​ല, ഡിഎഫ്​ഐമാ​രാ​യ നി​ഷാ വ​ത്സ​ല​ന്‍, ഡോ. ​ദി​വ്യ, സെ​ക്ര​ട്ട​റി ചി​ഞ്ചു എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.​

ബൈ​ക്ക്
മോ​ഷ​ണം പോ​യി

മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി പ​രി​സ​ര​ത്തു പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് മോ​ഷ​ണം പോ​യി. കാ​ട്ടാ​ക്ക​ട ചെ​റു​വി​ള വി.​ബി. ഭ​വ​നി​ൽ വി.​ബി. വി​പി​ന്‍റെ പ​ൾ​സ​ർ ബൈ​ക്കാ​ണ് മോ​ഷ​ണം പോ​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​ക്ക് സ​മീ​പം ജ​ന​റേ​റ്റ​ർ റൂ​മി​ന​ടു​ത്ത് പാ​ർ​ക്ക് ചെ​യ്തി​രി​ക്കു​ക​യാ​യി​രു​ന്നു ബൈ​ക്ക്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്തു.