പീഡനശ്രമം: യുവാവ് അറസ്റ്റിൽ
1264628
Friday, February 3, 2023 11:55 PM IST
വിഴിഞ്ഞം: ചൊവ്വര അടിമലത്തുറയിൽ വിദേശ വനിതയ് ക്കു നേരെ നടന്ന പീഡനശ്രമത്തിൽ ടാക്സി ഡ്രൈവർ അടിമലത്തുറ സ്വദേശി സിൽവ (35)നെ വിഴിഞ്ഞം പോലീസ് അറസ്റ്റ്ചെയ്തു. തുടർന്നു സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കൂട്ടു പ്രതികളായ മറ്റു നാല് പേരെ പിടികൂടിയിട്ടില്ല. എന്നാൽ ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നു പോലീസ് പറഞ്ഞു.
31ന് നടന്ന സംഭവത്തിൽ വിദേശവനിത റിസോർട്ട് അധികൃതർക്കു നൽകിയ പരാതിയെതുടർന്ന് റിസോർട്ട് മാനേജരും ഷെ ഫും വെവ്വേറെ പരാതികൾ വിഴിഞ്ഞം പൊലീസിന് നൽകി. സംഭവ ദിവസം ടാക്സി ഡ്രൈവർ ഉൾപ്പെട്ട അഞ്ചംഗ സംഘം വനിതയെ പിന്തുടർന്ന് പാതയുടെ ഇരുട്ടുള്ള ഭാഗത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.