ബജറ്റ് തൊഴിലാളി വിരുദ്ധം: പാലോട് രവി
1264620
Friday, February 3, 2023 11:53 PM IST
നെടുമങ്ങാട് : ഇടതു സർക്കാരിന്റെ നയപ്രഖ്യാപനവും ബജറ്റും പരിപൂർണ തൊഴിലാളി വിരുദ്ധവും തോട്ടം തൊഴിലാളി മേഖലയെ ഹനിക്കുന്നതുമാണെന്ന് ഐഎൻടിയുസി അഖിലേന്ത്യാ സെക്രട്ടറിയും ഡിസിസി പ്രസിഡന്റുമായ പാലോട് രവി . 10 ,11,12 തീയതികളിൽ നെടുമങ്ങാട് നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തോട്ടം തൊഴിലാളി സെമിനാർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ അധ്യക്ഷത വഹിച്ചു. മുൻ വിവരാവകാശ കമ്മീഷണറും തോട്ടം തൊഴിലാളി യൂണിയൻ നേതാവുമായ അഡ്വ. വിതുര ശശി, അഡ്വ. സി.എസ്.വിദ്യാസാഗർ, മേമല വിജയൻ, ശകുന്തള, വി. അനുരുദ്ധൻ നായർ, വെള്ളനാട് ശ്രീകണ്ഠൻ, പൊന്മുടി പ്രകാശ്, ആർ. തങ്കദുരൈ, വി. അനിരുദ്ധൻ നായർ, മനോഹരൻ നായർ, ജയകുമാരി, സുരേന്ദ്രൻ, ജയൻ പ്രകാശ്, ജി.ഡി. ഷിബുരാജ്, ആനപ്പാറ വിഷ്ണു തുടങ്ങിയവർ സംസാരിച്ചു. അരനൂറ്റാണ്ടിലേറെക്കാലം തോട്ടം തൊഴിലാളി രംഗത്ത് പ്രവർത്തിച്ച വിതുര കുമാരപിള്ളയെ ചടങ്ങിൽ പൊന്നാടയും ഫലകവും നൽകി ആദരിച്ചു.