പാ​ലോ​ട് മേ​ള​യി​ൽ വോ​ളി​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്് ഇ​ന്ന്
Thursday, February 2, 2023 11:43 PM IST
പാ​ലോ​ട്: 60-ാമ​ത് പാ​ലോ​ട് കാ​ർ​ഷി​ക ക​ലാ​മേ​ള​യു​ടേ​യും ക​ന്നു​കാ​ലി​ച്ച​ന്ത​യു​ടേ​യും ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റിന് ഇന്നു തു​ട​ക്ക​മാ​വും.
പാ​ലോ​ട് സി​റ്റി സെ​ന്‍ററി​നു പി​റ​കുവ​ശ​ത്തെ മേ​ള ഗ്രൗ​ണ്ടി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ്. എ​ട്ടു പ്ര​മു​ഖ ടീ​മു​ക​ൾ ഏ​റ്റു​മു​ട്ടും. ആറിനാണു ഫൈ​ന​ൽ മ​ത്സ​രം. ബി​എം​സി എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും 15,000 രൂ​പ​യു​മാ​ണ് ഒ​ന്നാം സ​മ്മാ​നം. ട്രോ​ഫി​യും പ​തി​നാ​യി​രം രൂ​പ​യുമടങ്ങുന്നതാണ് ര​ണ്ടാം സ​മ്മാ​നം. കാ​ർ​ഷി​ക മേ​ള​യു​ടെ വി​ളം​ബ​ര​മായി ആറിനു വൈകുന്നേ രം മൂന്നിനു ​ക​ട​യ്ക്ക​ൽനി​ന്നു പാ​ലോ​ട് വ​രെ മി​നി മാ​ര​ത്തോ​ൺ ന​ട​ക്കു​മെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മാണിക്കമംഗലം ക്ഷേത്രോത്സവം

വെ​ഞ്ഞാ​റ​മൂ​ട് : മാ​ണി​ക്ക​മം​ഗ​ലം വ​ലി​യ​വീ​ട്ടി​ൽ മാ​ട​ൻ ത​മ്പു​രാ​ൻ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വം ആരംഭി ച്ചു. ഏ​ഴുദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ഉ​ത്സ​വം എട്ടിനു ​സ​മാ​പി​ക്കും. ഗ​ണ​പ​തി ഹോ​മം, സ​മൂ​ഹ പൊ​ങ്കാ​ല, നാ​ഗ​രൂ​ട്ട് , നാ​ട​ൻ പാ​ട്ട്, നൃ​ത്ത​സ​ന്ധ്യ, ദീ​പാ​രാ​ധ​ന തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​പാ​ടി​ക​ൾ.