അപേക്ഷ ക്ഷണിച്ചു
1264360
Thursday, February 2, 2023 11:41 PM IST
തിരുവനന്തപുരം നഗരസഭ - ഐസിഡിഎസ് അർബൻ രണ്ട് പ്രോജക്ട് പ്രകാരം സ്പെഷൽ എഡ്യൂക്കേറ്റർറിഹാബിലിറ്റേഷൻ പ്രഫഷണൽ - സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്, റീഹാബിലിറ്റേഷൻ - പ്രഫഷണൽ - ഫിസിയോതെറാപ്പി, റീഹാബിലിറ്റേഷൻ പ്രഫഷണൽ - ഒക്കുപേഷണല്‍ സുപാഷ തെറാപ്പിസ്റ്റുകളെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷാ ഫോമുകൾ തിരുവനന്തപുരം അർബൻ 2 ശിശു വികസന പദ്ധതി ഓഫീസിൽ നിന്ന് നേരിട്ട് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏഴിനു വൈകുന്നേരം അഞ്ച്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഫോട്ടോ പതിച്ച അഡ്രസ് പ്രൂഫ്, പ്രവൃത്തി പരിചയം (ഉണ്ടെങ്കിൽ) എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉള്ളടക്കം ചെയ്യണം.അപേക്ഷ അയക്കേണ്ട വിലാസം: ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയം, ഐസിഡിഎസ്, അർബൻ - 2, പൂജപ്പുര, ഫോൺ നം: 9447343902. ഇ-മെയിൽ: [email protected]. കൂടുതൽ വിവരങ്ങൾക്ക്: 0471 2343626.