ആ​ർ. ക​ല അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്; രേ​ണു​ക ര​വി വൈ​സ് പ്ര​സി​ഡ​ന്‍റ്
Thursday, February 2, 2023 12:26 AM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കോ​ക്കോ​ത​മം​ഗ​ലം വാ​ർ​ഡ് മെ​മ്പ​ർ ആ​ർ. ക​ല​യേ​യും (സി​പി​എം) വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഇ​റ​യം​കോ​ട് വാ​ർ​ഡ് മെ​മ്പ​ർ രേ​ണു​ക ര​വി​യേ​യും (സി​പി​ഐ) തെ​ര​ഞ്ഞെ​ടു​ത്തു. എ​ൽ​ഡി​എ​ഫ് ധാ​ര​ണ​യ​നു​സ​രി​ച്ച് സി​പി​ഐ​യി​ലെ ക​ള​ത്ത​റ മ​ധുവും സി​പി​എ​മ്മി​ലെ സി. ​മ​റി​യ​ക്കു​ട്ടിയും രാ​ജി​വ​ച്ച ഒ​ഴി​വി​ലാ​ണ് ര​ണ്ടു​പേ​രെ​യും തെ​ര​ഞ്ഞെ​ടു​ത്ത​ത്. വോ​ട്ടെ​ടു​പ്പി​ൽ ര​ണ്ടു പേ​ർ​ക്കും 12 വോ​ട്ട് വീ​തം ല​ഭി​ച്ചു.
പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച യു​ഡി​എ​ഫി​ലെ ര​മേ​ശ് ച​ന്ദ്ര​നും (മൈ​ല​മൂ​ട്) വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ച്ച ലീ​നാ റാ​ണി​യും (മു​ണ്ടേ​ല) അ​ഞ്ചു വോ​ട്ടു വീ​തം നേ​ടി. ക​ള​ത്തു​കാ​ൽ വാ​ർ​ഡം​ഗം ആ​രോ​ഗ്യ കാ​ര​ണ​ങ്ങ​ളാ​ൽ വോ​ട്ടെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്തി​ല്ല.