തിരുവനന്തപുരം: ദേശീയബാലതരംഗം കേരള ഗാന്ധി സ്മാരക നിധിയുടെ സഹകരണത്തോടെ തൈക്കാട് ഗാന്ധിഭവനില്‍ സംഘടിപ്പിച്ച ഗാന്ധിസ്മൃതി ശലഭമേള വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഗാന്ധിജിയുടെ 75-ാം രക്തസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി 75 നിലവിളക്കുകള്‍ തെളിച്ചാണ് ശലഭമേളയുടെ സമാപന ചടങ്ങുകളും രണ്ടുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഗാന്ധിസ്മൃതി പരിപാടികളും തുടങ്ങിയത്. ആദിരാജ്, ശ്രേയ മഹേഷ്, എസ്.എസ്. അദ്വൈദ്, ദേവറിതിക, ഇല്ല മഹേശ്വരി, റജിന്ഗിരി, ദൃശ്യ സൂരജ്, ശൃംഗ കിരണ്‍, വേദിക് സായി, പി.വി. കൈലാസ് നാഥ്, ഐശ്വര്യ ആര്. നായര്‍ എന്നിവര്‍ക്ക് ശലഭറാണി, ശലഭരാജ പട്ടങ്ങള്‍ വിതരണം ചെയ്തു. ഗാന്ധിസ്മാരക നിധി ചെയര്മാന് ഡോ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. യുഡിഎഫ് കൺ വീനർ എം.എം. ഹസന്, വി.എസ്. ശിവകുമാര്‍, ദേശീയ ബാലതരംഗം ചെയര്മാന് അഡ്വ. ടി. ശരത്ചന്ദ്രപ്രസാദ്, പാളയം ഇമാം ഡോ. ശുഹൈബ് മൗലവി, ഡോ. ജോര്‍ജ് ഓണക്കൂര്‍, എം.എസ്. ഫൈസൽഖാന്, ഡോ. എം.ആര്. തമ്പാന്, പ്രഫ. കോട്ടൂര്‍ നാരായണപിള്ള, പത്മിനി തോമസ്, ഡോ. ഗോപാലകൃഷ് ണന് നായര്‍, സി. പ്രദീപ്, എം. സലാഹുദ്ദീന്, എ.എസ്. അജിത്, ശലഭ തുടങ്ങിയവര്‍ പങ്കെടുത്തു.