കെ.പി. കൃഷ്ണകുമാർ യങ് ആർട്ടിസ്റ്റ് പുരസ്കാരം വി.വി.ധന്യക്ക്
1263440
Monday, January 30, 2023 11:39 PM IST
തിരുവനന്തപുരം: അമ്യൂസിയം ആർട് സയൻസ് ഏർപ്പെടുത്തിയ കെ.പി.കൃഷ്ണകുമാർ യങ് ആർട്ടിസ്റ്റ് പുരസ്കാരം വി.വി. ധന്യക്ക് വിദ്യാഭ്യാസ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി സമ്മാനിച്ചു.
ഒരുലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. തിരുവനന്തപുരം കോളജ് ഓഫ് ഫൈൻ ആർട്സ് പ്രിൻസിപ്പൽ നാരായണൻകുട്ടി പുരസ്കാരവിതരണ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. കലാചരിത്രകാരൻ പ്രഫ. ശിവജി കെ. പണിക്കർ, സംഘാടക സമിതി ചെയർമാൻ ടി.കെ. ഹരീന്ദ്രൻ, അമ്യൂസിയം ട്രസ്റ്റിമാരായ ജി. അജിത് കുമാർ, ജി. സജീഷ്, പുരസ്കാര ജേതാവ് വി.വി. ധന്യ എന്നിവർ പ്രസംഗിച്ചു.
തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജില്‍ എംഎഫ്എ വിദ്യാര്‍ഥിയാണ് കാസര്‍കോഡ് സ്വദേശിയായ ധന്യ.