പണയിൽ ക്ഷേത്രോത്സവം
1263438
Monday, January 30, 2023 11:39 PM IST
തിരുവനന്തപുരം: ആര്യൻകുഴി പണയിൽ ഗണപതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി മൂന്നുമുതൽ അഞ്ചുവരെ നടത്തും. മൂന്നിന് രാവിലെ ക്ഷേത്രം തന്ത്രി ആനന്ദ് പോറ്റിയുടേയും മേൽശാന്തി ശ്രീരാമൻ പോറ്റിയുടെയും കാർമികത്വത്തിൽ കൊടിയേറ്റും.
തുടർന്നുള്ള ദിവസങ്ങളിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാസുകൃതഹോമം, മഹാമൃത്യുഞ്ജയ ഹോമം, കലശപൂജ, കലശാഭിഷേകം, കളഭാഭിഷേകം, നാഗരൂട്ട്, കളമെഴുത്തുപാട്ട്, പൊങ്കാല, ഭക്തിഗാനസുധ, നൃത്തകലാപരിപാടി, പൂപ്പട, മഞ്ഞപ്പാൽ, ഗുരുതി കൊടിയിറക്കൽ എന്നിവയും ഉണ്ടായിരിക്കും.
കൂട്ടം സീസണ് 2: വെൽക്കം ബാക്ക്
തിരുവനന്തപുരം: കോവിഡ് മഹാമാരിക്കുശേഷം ടെക്നോപാർക്കിലേക്കു തിരിച്ചെത്തുന്ന ജീവനക്കാരെ സ്വീകരിക്കാൻ വെൽക്കം ബാക്ക് എന്ന പേരിൽ നടത്തുന്ന കൂട്ടം സീസണ് രണ്ട ് ബുധൻ, വ്യാഴം ദിവസങ്ങളിലായി നടക്കും. ഇതോടനുബന്ധിച്ചു പഴയകാല വിന്റേജ് കാറുകളും ന്യൂജൻ കാറുകളും ഉൾപ്പെടുത്തി ഓട്ടോ എക്സ്പോ, ഫ്ളീ മാർക്കറ്റ്, ഫാഷൻ ഷോ, ഡാൻസ്, ഡിജെ, ലൈവ് മ്യൂസിക്, കലാപരിപാടികൾ തുടങ്ങിയ കലാസാംസ്കാരിക പരിപാടികളും നാടൻ, അറബിക്, ടർക്കിഷ് വിഭവങ്ങളുൾപ്പെടുത്തി ഫുഡ് ഫെസ്റ്റിവലും ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി ഒന്നിനു നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൂട്ടം ദ ടെക്കീസ് ബ്ലൻഡ് എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇരുപതിലധികം സ്റ്റാളുകളാണ് ഉണ്ടാകുക.