വാർഷികാഘോഷം നടത്തി
1263435
Monday, January 30, 2023 11:12 PM IST
തിരുവനന്തപുരം: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡവലപ്മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ സാഫല്യം സാമൂഹ്യധിഷ്ഠിത ഭിന്നശേഷി പുനരധിവാസ അസോസിയേഷന്റെ ഇരുപതാം വാർഷികാഘോഷം നടത്തി. നെയ്യാറ്റിൻകര ലോഗോസ് പാസ്റ്ററൽ സെന്ററിൽ നടത്തിയ യോഗം കെ.ആൻസലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് തങ്കമണി അധ്യക്ഷത വഹിച്ച യോഗത്തിൽ നിഡ്സ് ഡയറക്ടർ ഫാ. രാഹുൽ ബി.ആന്റോ ആമുഖ സന്ദേശം നൽകി. നെയ്യാറ്റിൻകര രൂപത വികാരി ജനറാൾ മോൺ.ജി.ക്രിസ്തുദാസ് മുഖ്യ സന്ദേശവും ചികിത്സാ ധനസഹായം, പരസ്പര ധന സഹായ പദ്ധതി എന്നിവയുടെ വിതരണോദ്ഘാടനവും നിർവഹിച്ചു. മോൺ.വി.പി.ജോസ് അനുഗ്രഹ പ്രഭാഷണവും ഭവനത്തിന് അഞ്ച് കിലോ അരി വിതരണ പദ്ധതിയുടെ വിതരണോദ്ഘാടനവും കേരള സംസ്ഥാന വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർ പേഴ്സൺ അഡ്വ.ജയഡാളി വിദ്യാഭ്യാസ ധനസഹായ വിതരണോദ്ഘാടനം നിർവഹിച്ചു.കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സുധാർജുനൻ മുറ്റത്തൊരാട് പദ്ധതിയും എസ്എസ്എൽസി,പ്ലസ്ടു പരീക്ഷയിൽ വിജയിച്ചവർക്കുള്ള അവാർഡ് വിതരണം മുൻ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉഷകുമാരി, കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ നിന്നും ലഭിച്ച മെഡിക്കൽ കിറ്റ് വിതരണ പദ്ധതിയും നിഡ്സ് പ്രോജക്ട് ഓഫീസർ മൈക്കിൾ വിത്തും തൈയും വിതരണ പദ്ധതിയും ഉദ്ഘാടനം ചെയ്തു. കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റി ഫെഡറേഷൻ പ്രസിഡന്റ് ശശി, അസോസിയേഷൻ സെക്രട്ടറി അനിൽ, അസോസിയേഷൻ അംഗങ്ങളായ ഫ്രാൻസിസ്, സൗമ്യ എന്നിവർ പ്രസംഗിച്ചു. നിഡ്സ് സിബിആർ ആനിമേറ്റർമാരായ ജയരാജ്, ശശികുമാർ എന്നിവർ നേതൃത്വം നൽകി.