മൊബൈൽ ഫോൺ മോഷ്ടാവ് അറസ്റ്റിൽ
1263427
Monday, January 30, 2023 11:11 PM IST
പേരൂർക്കട: വഴിയാത്രികന്റെ മൊബൈൽ ഫോൺ മോഷ്ടിച്ചയാളെ തമ്പാനൂർ പോലീസ് പിടികൂടി.
കൊല്ലം മങ്കാട് ചിതറ വാഴവിള വീട്ടിൽ യഹിയ (59) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുകയായിരുന്ന ഒരാളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് പ്രതി കടക്കുകയായിരുന്നു.
സിഐ പ്രകാശ്, എസ്ഐ സുബിൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡു ചെയ്തു .
വാക് ഇൻ ഇന്റർവ്യൂ
നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസ് മുഖേന ജൂണിയർ ലാബ് ടെക്നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് ബിഎസ്സി, എംഎൽടി/ഡിഎംഎൽടിയും ബ്ലഡ് ബാങ്ക് ടെക്നോളജിയിൽ പ്രവർത്തിപരിചയവുമാണ് യോഗ്യത. ഉദ്യോഗാർഥികൾ ആയൂർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിംഗ്, അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഫെബ്രുവരി 17 രാവിലെ 11 ന് നേരിട്ട് ഹാജരാകണമെന്ന് ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു. 40 വയസാണ് പ്രായപരിധി. ഫെബ്രുവരി 13 വൈകുന്നേരം അഞ്ചുവരെ അപേക്ഷകൾ നേരിട്ട് സ്വീകരിക്കും.