എംഡിഎംഎയുമായി യുവാവ് പിടിയിൽ
1262863
Saturday, January 28, 2023 11:55 PM IST
വെഞ്ഞാറമൂട് : വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും പോത്തൻകോട് പൂലന്തറയിൽ നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി ഒരാളെ പിടികൂടി. നെയ്യാറ്റിൻകര ബാലരാമപുരം അന്തിയൂർ അഞ്ചുവർണതെരുവിൽ കിണറ്റടിവിളാകത്ത് പുത്തൻവീട്ടിൽ സുധീർ (43) ആണ് പിടിയിലായത്. മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന ഹീറോ ഹോണ്ട ബൈക്കും കസ്റ്റഡിയിലെടുത്തു. 350 മില്ലിഗ്രാം എംഡിഎം എയാണ് ഇയാളിൽ നിന്നും പിടികൂടിയത്. കഴിഞ്ഞദിവസവും വെഞ്ഞാറമൂട് ജംഗ്ഷനിൽനിന്നും എംഡിഎം എയുമായി പരവൂർ സ്വദേശികളായ ഹാമിദ് റോഷൻ, ജാഫർ ഖാൻ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. വാമനപുരം എക് സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിനു പുറമെ പ്രിവന്റീവ് ഓഫീസർമാരായ ജി. സുരേഷ്, സുരേഷ് ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ കുമാർ, ഹാഷിം, എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.