നെടുമങ്ങാട് ഗവ. കോളജ് പുരസ്കാര നിറവിൽ
1262860
Saturday, January 28, 2023 11:55 PM IST
നെടുമങ്ങാട്: തിരുവനന്തപുരം ജില്ലയിലെ ഏറ്റവും മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബായി ഗവ. കോളജ് നെടുമങ്ങാട് യൂണിറ്റിനെ തെരഞ്ഞെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം നൽകി.
വോട്ടർ ഹെൽപ്പ് ലൈൻ ആപ്പ് പരിചയപ്പെടുത്തി ആധാർ കാർഡും വോട്ടർ ഐഡി കാർഡും ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ ഇഎൽസി അംഗങ്ങൾ സജീവമായി പങ്കെടുത്തു. ഒപ്പം പുതിയ വോട്ടർമാരെ രജിസ്റ്റർ ചെയ്യിക്കുന്ന പ്രവർത്തനങ്ങളുടെ വിജയത്തിനായും ക്ലബ് സജീവമായി പ്രയത്നിച്ചു. വിദ്യാർഥികളു ടെ ഇടയിലും ആദിവാസി മേഖലകളിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കാൻ ഗവ. കോളജ് നെടുമങ്ങാട് ഇഎൽസി അംഗങ്ങൾക്ക് സാധിച്ചു. ഇവയെല്ലാം കണക്കിലെടുത്താണ് പുരസ് കാരം സമ്മാനിച്ചത്.