ഡോക്യുമെന്ററി പ്രദർശനവും പൊതുയോഗവും
1262859
Saturday, January 28, 2023 11:55 PM IST
നെടുമങ്ങാട് : ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബിബിസി പുറത്തിറക്കിയ ഡോക്യുമെന്ററി പ്രദർശനവും പൊതുയോഗവും യൂത്ത് കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർക്കറ്റ് ജംഗ്ഷനിൽ നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. മഹേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് താഹിർ അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് മന്നൂർക്കോണം സജാദ്, ഹാഷിം റഷീദ്, ശരത്ത് ശൈലേശ്വരൻ, നൗഫൽ, ഷാഹിം എസ് തുടങ്ങിയവർ നേതൃത്വം നൽകി. കോൺഗ്രസ് നേതാക്കളായ നെട്ടറച്ചിറ ജയൻ, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. അരുൺകുമാർ, നൗഷാദ് ഖാൻ, വാണ്ട സതി, മണ്ണൂർക്കോണം താജുദീൻ, കൗൺസിലർമാരായ ഫാത്തിമ, ആദിത്യ, സന്ധ്യ സുമേഷ് തുടങ്ങിയവർ സംസാരിച്ചു.