കു​ടും​ബ​ശ്രീ​ക്ക് മാ​തൃ​ക​യാ​യി ജ​ന​നി ഫ്ള​വ​ർ​മി​ൽ
Saturday, January 28, 2023 11:55 PM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ കു​ടും​ബ​ശ്രീ​ക്ക് മാ​തൃ​ക​യാ​യി ജ​ന​നി ഫ്ള​വ​ർ​മി​ൽ മാ​റു​ന്നു. സി​ഡി​എ​സി​നു കീ​ഴി​ൽ 20 വാ​ർ​ഡു​ക​ളി​ലാ​യി 320 കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളാ​ണുള്ളത്. പ​ഞ്ചാ​യ​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ ഒ​രു കു​ടും​ബ ശ്രീ ​യൂ​ണി​റ്റാ​ണ് ജ​ന​നി. പ​ത്ത് അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന ജ​ന​നി കു​ടും​ബ ശ്രീ ​യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത് 2000ത്തി​ൽ ആ​ണ്. ഇ​ന്ന് സ്വ​ന്ത​മാ​യി​ട്ട് ഒ​രു ഫ്ല​വ​ർ​മി​ൽ ഉ​ണ്ട്.​ യൂ​ണി​റ്റി​ലെ പ​ത്ത് അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​തി​ൽ നി​ന്നും ന​ല്ലൊ​രു വ​രു​മാ​നം കി​ട്ടു​ന്നു​ണ്ട്.​ എ​ണ്ണ​യാട്ടി​കൊ​ടു​ക്കു​ന്ന​തോ​ടൊ​പ്പം കൊ​പ്ര​ശേ​ഖ​ര​ണ​വും ന​ട​ത്തിവരുന്നുണ്ട്. സ​ബ്സി ഡി ​ഉ​ള്ള ലോ​ൺ ആ​യ 4.5 ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്. മ​റ്റ് കു​ടും​ബ ശ്രീ ​യൂ​ണി​റ്റുക​ൾ​ക്ക് ഒ​രു മാ​തൃ​ക​യാ​യി മാ​റു​ക​യാ​ണ് ജ​ന​നി കു​ടും​ബ​ശ്രീ യൂ​ണി​റ്റ്.