പത്താംക്ലാസിലെ അമലു ഉദ്ഘാടകയായി; "നന്നായി പഠിക്കാം' പദ്ധതി ആരംഭിച്ചു
1262849
Saturday, January 28, 2023 11:53 PM IST
തിരുവനന്തപുരം: ശ്രീചിത്രാ ഹോമിലെ അന്തേവാസികളായ പത്താം ക്ലാസ് വിദ്യാർഥികൾക്കായി ആരംഭിച്ച "നന്നായി പഠിക്കാം' പദ്ധതിയുടെ ഉദ്ഘാടനം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനി അമലു എസ്.എസ് നിർവഹിച്ചു.
തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ആർ.എസ്. സുരേഷ്ബാബു മുഖ്യാതിഥിയായി. ശ്രീചിത്രാഹോം സൂപ്രണ്ട് വി. ബിന്ദു അധ്യക്ഷത വഹിച്ചു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി വി. സുകുമാരൻ, അധ്യാപകനും കവിയുമായ ജെ.എം. റഹിം, റിസോഴ്സ് അധ്യാപകൻ സതീഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.