ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു
1262549
Friday, January 27, 2023 11:59 PM IST
കാട്ടാക്കട: ബൈക്കിലെത്തിയ സംഘം വയോധികയുടെ മാല കവർന്നു. കുന്താണി സ്വദേശിനി ഗീതയുടെ മാലയാണ് കവർന്നത്. കാട്ടാക്കടയിൽനിന്നും പാറശാലയിലെ മകളുടെ വീട്ടിലേക്ക് പോവുകയായിരുന്നു ഗീത.
കിള്ളിയിൽ നിന്നും ബസ് കയറാനായി എത്തിയ ഗീതയെ ബൈക്കിൽ കാത്തുനിന്നിരുന്ന സംഘം തള്ളി താഴെയിടുകയായിരുന്നു. വീണുകിടന്ന ഗീതയുടെ കഴുത്തിലെ മാല വലിച്ചുപൊട്ടിക്കാൻ ശ്രമിക്കവെ രണ്ടര പവനോളം തൂക്കമുള്ള മാല രണ്ടായി പൊട്ടുകയും ഒരു ഭാഗം കൊണ്ട് മോഷ്ടാക്കൾ രക്ഷപ്പെടുകയുമായിരുന്നു.
സംഭവം നടന്ന ഉടനെ ഗീത കാട്ടാക്കട പോലീസിൽ വിവരം അറിയിച്ചിരുന്നു. വൈകുന്നേരത്തോടെ പരാതിയും നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വീട്ടുജോലിക്ക് പോയാണ് ഗീതയുടെ ഉപജീവനം നടത്തുന്നത്.