പെൻഷൻകാർ മസ്റ്ററിംഗ് പൂർത്തിയാക്കണം
1261990
Wednesday, January 25, 2023 12:24 AM IST
തിരുവനന്തപുരം: 2019 ഡിസംബർ 31 വരെയുള്ള സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കായി നടത്തപ്പെട്ട മസ്റ്ററിംഗിൽ, ഹോം മസ്റ്ററിംഗിനായി അപേക്ഷ നൽകിയിരുന്നവരിൽ ഇതുവരെ ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കാത്തതും നിലവിൽ പെൻഷൻ ലഭിക്കുന്നതുമായ ഗുണഭോക്താക്കൾക്ക് സ്വന്തം ചെലവിൽ അക്ഷയ കേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കുന്നതിന് ഫെബ്രുവരി 20 വരെ സമയം അനുവദിച്ചു. നിശ്ചിത സമയത്തിൽ ബയോമെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കാത്തവരുടെ പെൻഷൻ തടയും. തുടർന്ന് എല്ലാ മാസവും മസ്റ്ററിംഗിനായി സമയം അനുവദിച്ചിട്ടുള്ള ഒന്നു മുതൽ 20 വരെ തീയതികളിൽ ബയോമെട്രിക് മസ്റ്ററിങ് പൂർത്തിയാക്കുന്ന മുറയ്ക്ക് പെൻഷൻ പുനഃസ്ഥാപിച്ചു നൽകും.
സംഘാടസമിതി യോഗം
നെടുമങ്ങാട് : കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ. ചന്ദ്രൻ നയിക്കുന്ന പ്രക്ഷോഭ പ്രചാരണജാഥയുടെ സമാപനയോഗവും സ്വീകരണവും വിജയിപ്പിക്കന്നതിനുള്ള സംഘാടക സമിതി യോഗം യൂണിയൻ ജില്ലാ പ്രസിഡന്റ് എ. ഗണേശൻ ഉദ്ഘാടനം ചെയ്തു. ഇ.എ. സലിം അധ്യക്ഷനായി.