നഴ്സുമാർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
1261988
Wednesday, January 25, 2023 12:24 AM IST
തിരുവനന്തപുരം: കേരള ഗവണ്മെന്റ് നഴ്സസ് അസോസിയേഷൻ(കെജിഎൻഎ)യുടെ ആഭിമുഖ്യത്തിൽ നഴ്സുമാർ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ സമരം ഉദ്ഘാടനം ചെയ്തു.
കെജിഎൻഎ പ്രസിഡന്റ് സി.ടി. നുസൈബ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.സുബ്രഹ്മണ്യൻ, ട്രഷറർ എൻ.ബി സുധീഷ് കുമാർ, ഷൈനി ആന്റണി, കെ.പി.ഷീന, എസ്.എസ്.ഹമീദ്, നിഷ ഹമീദ്, എൽ.ദീപ, ടി.ടി.ഖമറു സമൻ എന്നിവർ പ്രസംഗിച്ചു. വിവിധ ജില്ലകളിൽ നിന്നായി 1000ൽ അധികം നഴ്സുമാർ സമരത്തിൽ പങ്കെടുത്തു.
സേവന മേഖലകളെ തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തുക, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ നഴ്സുമാരുടെ റേഷ്യോ പ്രമോഷൻ നടപടികൾ പൂർത്തീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.