ക്രൈസ്റ്റ് നഗർ സ്കൂളിൽ ക്രിസ്മസ് ആഘോഷം
1247077
Friday, December 9, 2022 12:29 AM IST
തിരുവനന്തപുരം : കവടിയാർ ക്രൈസ്റ്റ് നഗർ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിൽ ക്രിസ്മസ് ആഘോഷവും സ്കൂൾ വാർഷികം- "ക്രിസ് എസ്ട്രല്ല'യും നടത്തി. മാർത്താണ്ഡം ബിഷപ് വിൻസന്റ് മാർ പൗലോസ് ഉദ്ഘാടനം നിർവഹിച്ച് ക്രിസ്മസ് സന്ദേശം നൽകി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഫാ. പോൾ മങ്ങാട് സിഎംഐ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രിൻസിപ്പൽ ഫാ. ടിന്റോ പുളിഞ്ചുവള്ളിൽ സിഎംഐ, ഹിമാചൽ ഫോക് സോംഗ് ഫെയിം എസ്.എസ്. ദേവിക, ഹെഡ്മാസ്റ്റർ എ. സുരേഷ്, ആനി ഇഗ്നേഷ്യസ്, ആൻ ബെൻസൺ എന്നിവർ പങ്കെടുത്തു. കൺവീനർമാരായ താരാ ഗോപിനാഥ്, നിധിദേവ്, ആര്യ കൃഷ്ണ എന്നിവർ നേതൃത്വം നൽകി.