ഗാ​ന്ധി​ഭ​വ​ൻ അ​ന്തേ​വാ​സി​ക​ൾ​ക്ക് സാ​ന്ത്വ​ന​മേ​കി സാ​രം​ഗ്
Thursday, December 8, 2022 12:09 AM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം എ​സ്എ​ടി ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ ക​ലാ സം​ഘ​ട​ന​യാ​യ സാ​രം​ഗി​ലെ പ്ര​വ​ർ​ത്ത​ക​ർ പ​ത്ത​നാ​പു​ര​ത്തെ ഗാ​ന്ധി ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ച് അ​ന്തേ​വാ​സി​ക​ൾ​ക്കാ​യി നൃ​ത്ത സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ​ന്ന​ദ്ധ സേ​വ​ന​ത്തി​നു​ള്ള സാ​രം​ഗി​ന്‍റെ ഉ​പ​ഹാ​രം സെ​ക്ര​ട്ട​റി സു​ധാ കു​മാ​രി ഗാ​ന്ധി ഭ​വ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​പു​ന​ലൂ​ർ സോ​മ​രാ​ജ​ന് സ​മ്മാ​നി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് സാ​രം​ഗി​ന്‍റെ പ്രോ​ഗ്രാം കോ- ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​യി സി. ​പ​ള്ളി​ത്ത​റ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​മ​ല സു​ദേ​വ് എ​ന്നി​വ​ർ നേ​ത്യ​ത്വം ന​ൽ​കി.