വിജിലൻസ് അന്വേഷണം ആരംഭിച്ചു
1246710
Thursday, December 8, 2022 12:09 AM IST
വിതുര: പഞ്ചായത്തിലെ മണലി വാർഡിൽ കഴിഞ്ഞ മാർച്ചിൽ നടത്തിയ തൊഴിലുറപ്പ് തൊഴിലാളി സംഗമത്തിന്റെ പേരിൽ പണം അനധികൃതമായി ചെലവഴിച്ചെന്ന ആരോപണത്തിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു.
ബിജെപി അംഗം മാൻകുന്നിൽ പ്രകാശ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ പ്രത്യേക അന്വേഷണ വിഭാഗം യൂണിറ്റ് ഒന്നാണ് അന്വേഷണം നടത്തുന്നത്.
രണ്ടു ദിവസങ്ങളിലായി നടത്തിയ അന്വേഷണത്തിലെ ആദ്യ ദിവസം പഞ്ചായത്തോഫീസിലെത്തി രേഖകൾ പരിശോധിച്ചു. ചെലവായ തുകയുടെ ബില്ലുകൾ, ഹാജരാക്കിയ ഹോട്ടൽ, മേശയും കസേരയും വാടകയ്ക്കെടുത്ത സ്ഥാപനം എന്നിവിടങ്ങളിലായിരുന്നു വിജിലൻസ് സംഘത്തിന്റെ രണ്ടാം ദിവസത്തെ പരിശോധന.