അന്വേഷണ സംഘത്തിന് പോലീസ് മേധാവിയുടെ ആദരം
1246084
Monday, December 5, 2022 11:16 PM IST
തിരുവനന്തപുരം : ലാത്വിയൻ വനിത കൊല്ലപ്പെട്ട കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ആദരിച്ചു. മൃതദേഹം പോസ്റ്റുമാർട്ടം ചെയ്ത തിരുവനന്തപുരം മെഡിക്കൽ കോളജ് ഫോറൻസിക് മെഡിസിൻ വിഭാഗം പ്രഫസറും പോലീസ് സർജനുമായിരുന്ന ഡോ.കെ.ശശികല, കേസിന്റെ വിചാരണ നടത്തിയ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ജി.മോഹൻ രാജ് എന്നിവരെയും ആദരിച്ചു. പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ കൊല്ലപ്പെട്ട വിദേശവനിതയുടെ സഹോദരി ലാത്വിയയിൽ നിന്ന് വീഡിയോ കോണ്‍ഫറൻസ് വഴി പങ്കെടുത്തു. മുൻ ദക്ഷിണമേഖലാ ഐ ജിയും നിലവിൽ വിജിലൻസ് ഡയറക്റ്ററുമായ എഡിജിപി മനോജ് ഏബ്രഹാം, മുൻ സിറ്റി പോലീസ് കമ്മീഷണറും നിലവിൽ ദക്ഷിണമേഖലാ ഐജിയുമായ പി. പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.