ഇ​ടി​മി​ന്ന​ലി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ണ ആ​ൾ മ​രി​ച്ചു
Saturday, December 3, 2022 2:30 AM IST
നെ​ടു​മ​ങ്ങാ​ട്: ഇ​ടി​മി​ന്ന​ലി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ണ ആ​ൾ മ​രി​ച്ചു. വെ​ള്ള​നാ​ട് കു​തി​ര​കു​ളം കൂ​വ​ക്കോ​ട് മ​ഹേ​ഷ് ഭ​വ​നി​ൽ ടി.​ആ​ർ.​രാ​ജേ​ന്ദ്ര​ൻ (62) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.15 ഓ​ടെ​യാ​ണ് അ​പ​ക​ടം.

കു​തി​ര​ക്കു​ള​ത്ത് പോ​പ്സ​ൺ ക​മ്പ​നി വ​ക കൃ​ഷി​യി​ട​ത്തി​ൽ കൃ​ഷി​പ്പ​ണി ചെ​യ്യു​ക​യാ​യി​രു​ന്നു രാ​ജേ​ന്ദ്ര​ൻ. ഇ​യാ​ളോ​ടൊ​പ്പം പ​ണി​യി​ൽ ഏ​ർ​പ്പെ​ട്ടി​രു​ന്ന മ​റ്റ് ര​ണ്ടു പേ​ർ​ക്ക് യാ​തൊ​രു കു​ഴ​പ്പ​വും ഇ​ല്ല. കൃ​ഷി​യി​ട​ത്തി​ൽ കു​ഴ​ഞ്ഞ് വീ​ണ രാ​ജേ​ന്ദ്ര​നെ ഉ​ട​ൻ ത​ന്നെ വെ​ള്ള​നാ​ട് പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഇ​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ട് കൊ​ടു​ക്കും. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: രാ​ജേ​ഷ്, മ​ഹേ​ഷ്.