ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സമ്മേളനം
Friday, September 30, 2022 11:50 PM IST
നെ​ടു​മ​ങ്ങാ​ട് : അ​ഖി​ലേ​ന്ത്യാ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കെ.​കെ. ശൈ​ല​ജ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ശാ​രി​ക അ​ധ്യ​ക്ഷ​യാ​യി. ര​ശ്മി ഗോ​പി ര​ക്ത​സാ​ക്ഷി പ്ര​മേ​യ​വും ശ്രീ​ജ ഷൈ​ജു ദേ​വ് അ​നു​ശോ​ച​ന പ്ര​മേ​യ​വും അ​വ​ത​രി​പ്പി​ച്ചു.
എം.​സി. ജോ​സ​ഫൈ​ൻ അ​നു​ശോ​ച​നം സ​രി​ത ഷൗ​ക്ക​ത്ത​ലി​യും രാ​ധാ​ദേ​വി അ​നു​ശോ​ച​നം ബി​ന്ദു ഹ​രി​ദാ​സും അ​വ​ത​രി​പ്പി​ച്ചു. സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ എ​ൻ. ഷൗ​ക്ക​ത്ത​ലി, ജി. ​സ്റ്റീ​ഫ​ൻ എം​എ​ൽ​എ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​എ​സ്. സു​ജാ​ത, പ്ര​സി​ഡ​ന്‍റ് സൂ​സ​ൻ കോ​ടി, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ടി.​എ​ൻ. സീ​മ, എം.​ജി. മീ​നാം​ബി​ക, കെ.​എ​സ്. സ​ലീ​ഖ, സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ എ​സ്. പു​ഷ്പ​ല​ത, സ​ബി​ത ബീ​ഗം, പി.​കെ. ശ്യാ​മ​ള തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.