തൊഴിലുറപ്പ് തൊഴിലാളികളുടെ രാജ്ഭവൻ മാർച്ച് ഇന്ന്
1226387
Friday, September 30, 2022 11:26 PM IST
തിരുവനന്തപുരം: തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നയത്തിനെതിരെ കേരള പഞ്ചായത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തൊഴിലുറപ്പ് തൊഴിലാളി സംഘടനകൾ രാജ്ഭവനിലേക്ക് ഇന്ന് സംയുക്ത മാർച്ച് നടത്തും.രാവിലെ 10.30ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് രാജ്ഭവനു മുന്നിൽ എൽഡിഎഫ് കണ്‍വീനർ ഇ.പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. വി.എസ്. ശിവകുമാർ, ജില്ലാ പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ഡി. സുരേഷ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ബി.പി. മുരളി, രാജു കട്ടക്കയം, പുഷ്പലത മധു, വി.വി. മുഹമ്മദ് അലി, തങ്കമ്മ ജോർജ് കുട്ടി, കെ.ആർ. ജയകുമാർ, വി. വിജുമോഹൻ തുടങ്ങിയവർ പ്രസംഗിക്കും.20 വർക്കിൽ കൂടുതൽ ഏറ്റെടുക്കുന്നതിനു തടസമായി നിൽക്കുന്ന കേന്ദ്ര സർക്കാർ നിർദേശങ്ങൾ പിൻവലിക്കുക, കേരളത്തിലെ ഭൂ വിനിയോഗത്തിനും ഭൂപ്രകൃതിക്കും അനുസരിച്ച് പ്രവൃത്തികൾ ഏറ്റെടുക്കാനുള്ള അവസരമുണ്ടാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച് നടത്തുന്നത്.പത്രസമ്മേളനത്തിൽ സംഘടനാ പ്രസിഡന്റ് കെ.എം. ഉഷ ,ജനറൽ സെക്രട്ടറി കെ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.