പ്രഭാത ഭക്ഷണം പദ്ധതിനിർത്തലാക്കി: പ്രതിഷേധം
1226383
Friday, September 30, 2022 11:26 PM IST
നെടുമങ്ങാട് : ഗേൾസ് ഹയർ സെക്കൻഡറി ഹൈസ്കൂളിലെ കുട്ടികളുടെ പ്രഭാതഭക്ഷണം നിർത്തലാക്കിയതിൽ പ്രതിഷേധിക്കുന്നതായി നഗരസഭ മുൻ പ്രതിപക്ഷ നേതാവ് ടി. അർജുനൻ അറിയിച്ചു.
കുട്ടികൾക്ക് പ്രഭാത ഭക്ഷണം നൽകേണ്ട ഫണ്ട് നഗരസഭ വകമാറ്റി ചെലവാക്കിയതാണ് പ്രഭാത ഭക്ഷണം നിർത്തലാക്കാൻ കാരണമെന്നും അടിയന്തരമായി ഇത് പുനഃസ്ഥാപിക്കാൻ തയാറായില്ലങ്കിൽ ശക്തമായ സമര പരിപാടികൾ കോൺഗ്രസ് പാർട്ടി തയാറാകുമെന്നും ടി. അർജുനൻ അറിയിച്ചു.
‘കര്‍മസാഗരം
വിശുദ്ധ ചാവറയച്ചന്’
ഇന്ന് തിയറ്ററില്‍
കൊച്ചി: വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ ജീവിതത്തെ ആസ്പദമാക്കി അജി കെ. ജോസ് സംവിധാനം ചെയ്ത കര്‍മസാഗരം വിശുദ്ധ ചാവറയച്ചന് സിനിമ ഇന്നു തിയറ്ററുകളിലെത്തും.
ആദ്യ പ്രദര്‍ശനം എറണാകുളം സരിത തിയറ്ററില്‍, സിഎംഐ വികാര്‍ ജനറാള്‍ ഫാ. ജോസി താമരശേരി ഉദ്ഘാടനം ചെയ്യും. സംവിധായകനും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും. ഇന്നുമുതല്‍ ആറുവരെ എറണാകുളം സംഗീത തിയറ്ററില്‍ ഉച്ചയ്ക്ക് 12 നാണു പ്രദര്‍ശനം.