എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം
1226154
Friday, September 30, 2022 12:20 AM IST
തിരുവനന്തപുരം : പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരിശീലനത്തിന് ധനസഹായം നല്കുന്നു. 2021-22 അധ്യയനവര്‍ഷത്തില്‍ പ്ലസ്ടു ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബിപ്ലസില്‍ കുറയാത്ത ഗ്രേഡും കുടുംബ വാര്‍ഷിക വരുമാനം ആറു ലക്ഷം രൂപയില്‍ കവിയാത്തതുമായ വിദ്യാര്‍ഥികള്‍ക്കാണ് അവസരം.
ജില്ലാ കളക്ടറും ജില്ലാ പട്ടികജാതി വികസന ഓഫീസറും അടങ്ങുന്ന സമിതി തെരഞ്ഞെടുത്ത സ്ഥാനപനങ്ങളിലാണ് എന്‍ട്രന്‍സ് പരിശീലനം. നിര്‍ദിഷ്ട ഫോമിലുള്ള അപേക്ഷ, ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകള്‍, എസ്എസ്എല്‍സി, പ്ലസ്ടു സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, സ്ഥാപനത്തില്‍ നിന്നുള്ള കോഴ്സ് സര്‍ട്ടിഫിക്കറ്റ്, അറ്റന്‍ഡന്‍സ് സര്‍ട്ടിഫിക്കറ്റ്, കോഴ്സ് ഫീസ് റെസിപ്റ്റ്, ബാങ്ക് പാസ് ബുക്ക് കോപ്പി എന്നിവ അടങ്ങുന്ന അപേക്ഷ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസ്, അയ്യങ്കാളി ഭവന് ഒന്നാം നില, കനക നഗര്‍, കവടിയാര്‍ പിഒ, വെള്ളയമ്പലം എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാക്കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ഫോം scdd.kerala.gov.in എന്ന വെബ്സൈറ്റിലും ഓഫീസില്‍ നിന്നും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0471 2314232, 2314238.