സ്പോട്ട് അഡ്മിഷൻ
1225662
Wednesday, September 28, 2022 11:24 PM IST
തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ കമ്പ്യൂട്ടർ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിംഗ് എന്നീ ബ്രാഞ്ചുകളിൽ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഐടിഐ, കെജിസിഇ, പ്ലസ്ടു, വിഎച്ച്എസ്ഇ വിഭാഗങ്ങളിൽ അവശേഷിക്കുന്ന ഒഴിവുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ 30ന് രാവിലെ 9.30 മുതൽ നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളജിൽ നടത്തും.അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്നവർ ജില്ലയിലെ ഡിപ്ലോമ ലാറ്ററൽ എൻട്രി പ്രവേശനത്തിനായി പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള എല്ലാ ജനറൽ സംവരണ വിഭാഗക്കാരും രാവിലെ 9.30 മുതൽ 11.30 വരെ കോളജിൽ ഹാജരായി രജിസ്ട്രേഷൻ നടത്തണം.
നിശ്ചിത സമയത്തിനുശേഷം ഹാജരാകുന്നവരെ പരിഗണിക്കില്ല. എല്ലാ സർട്ടിഫിക്കറ്റുകളുടെയും ടിസിയുടെയും അസൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ് ആനുകൂല്യം ഉള്ളവർ ഏകദേശം 13,200 രൂപയും മറ്റുള്ളവർ ഏകദേശം 16,070 രൂപയും അടയ്ക്കണം. പിടിഎ ഫീസ് ഒഴികെയുള്ള എല്ലാ ഫീസും ഡെബിറ്റ്, ക്രഡിറ്റ് കാർഡ് വഴി അടയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.polya dmis sion.org/let.