വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്: വിചാരണ പുനരാരംഭിച്ചു
1225012
Monday, September 26, 2022 11:37 PM IST
തിരുവനന്തപുരം: കോവളത്തു ലാത്വിയൻ യുവതിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ പുനരാരംഭിച്ചു.തിരുവനന്തപുരം ഫസ്റ്റ് അഡിഷണൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ. ജഡ്ജി ആയിരുന്ന കെ.കെ. ബാലകൃഷ്ണൻ എറണാകുളം സിബിഐ കോടതിയിലേക്കു സ്ഥലംമാറി പോയതിനെ തുടർന്നാണ് വിചാരണ നിർത്തി വയ്ക്കേണ്ടി വന്നത്. കെ.സനിൽ കുമാറാണു പുതിയ ജഡ്ജി. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ അന്നത്തെ ഫോർട്ട് അസിസ്റ്റന്റ് കമ്മിഷണർ ജെ. കെ. ദിനിലിനെ ഇന്നലെ വിസ്തരിച്ചു. തിരുവനന്തപുരം സിറ്റി ഡിസിആർബി അസിസ്റ്റന്റ് കമ്മിഷണർ ആണ് അദ്ദേഹമിപ്പോൾ. കേസിൽ രണ്ടു പ്രതികളാണുള്ളത്. സാക്ഷി വിസ്താരം ഇന്നും തുടരും.