വാഹനങ്ങൾക്ക് മുകളിലേക്ക് വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു
1224325
Saturday, September 24, 2022 11:43 PM IST
വെഞ്ഞാറമൂട് : ഓടിക്കൊണ്ടിരുന്ന വാഹനങ്ങൾക്ക് മുകളിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. വെഞ്ഞാറമൂട് കോലിയക്കോടിനു സമീപം ബൈപാസ് റോഡിലൂടെ കടന്നു പോവുകയായിരുന്ന വാഹനങ്ങൾക്ക് മുകളിലേക്കാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പോസ്റ്റ് വീണ് ഇരുചക്ര വാഹനത്തിലുണ്ടായിരുന്നവർ വാഹനത്തിൽ നിന്നും തെറിച്ചു വീണു. കെഎസ്ഇബിയുടെ ഭാഗത്തുനിന്നും കൃത്യമായ പരിശോധനകൾ യഥാസമയം നടക്കാത്തത് കൊണ്ടാണ് ഇത്തരത്തിലുള്ള വീഴ്ചകൾ സംഭവിക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.