തൊഴില്‍സഭ പരിശീലനം സംഘടിപ്പിച്ചു
1224310
Saturday, September 24, 2022 11:40 PM IST
തിരുവനന്തപുരം: കുടുംബശ്രീ ജില്ലാമിഷന്റെയും കേരള നോളേജ് ഇക്കോണമിമിഷന്റെയും നേതൃത്യത്തില്‍ കുടുംബശ്രീ അംബാസിഡര്‍മാര്‍ക്കും കമ്യൂണിറ്റി ഫെസിലിറ്റേറ്റര്‍മാര്‍ക്കും തൊഴില്‍സഭ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഇഎംഎസ് ഹാളില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
സര്‍ക്കാരിന്റെ വിവിധ തൊഴില്‍ പദ്ധതികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, തൊഴിലന്വേഷകര്‍ക്ക് യോഗ്യതയ്ക്കും അഭിരുചിക്കും ഇണങ്ങുന്ന തൊഴില്‍ കണ്ടെത്താന്‍ മാര്‍ഗനിര്‍ദേശം നല്‍കുക, തൊഴില്‍ മേഖലകളിലെ അവസരങ്ങള്‍ പരിചയപ്പെടുത്തുക എന്നിവയാണ് തൊഴില്‍സഭയുടെ ഉദേശ്യം. കുടുംബശ്രീ ജില്ലാമിഷന് കോ-ര്‍ഡിനേറ്റര്‍ ഡോ. ബി. നജീബ്, കേരള നോളേജ് ഇക്കോണമി മിഷന് ഡയറക്ടര്‍ ഡോ. പി.എസ് ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.