കാരുണ്യയാത്ര; ധ​ന​സ​ഹാ​യം കൈ​മാ​റി
Friday, June 28, 2024 5:43 AM IST
എ​ട​ക്ക​ര: വൃ​ക്ക മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക് നി​ര്‍​ദേ​ശി​ക്ക​പ്പെ​ട്ട സ​ഹ​പ്ര​വ​ര്‍​ത്ത​ക​ന്‍റെ ചി​കി​ത്സാ ചെ​ല​വി​ലേ​ക്ക് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍ ഒ​രു ദി​വ​സ​ത്തെ കാ​രു​ണ്യ യാ​ത്ര​യി​ലൂ​ടെ സ​മാ​ഹ​രി​ച്ച​ത് മൂ​ന്ന് ല​ക്ഷ​ത്തോ​ളം രൂ​പ.

എ​ട​ക്ക​ര​യി​ലെ ഗു​ഡ്‌​സ് ഓ​ട്ടോ ഡ്രൈ​വ​ര്‍ വെ​സ്റ്റ് പെ​രു​ങ്കു​ള​ത്തെ മു​രി​ങ്ങാ​ക്കോ​ട​ന്‍ സ​ത്താ​റി​ന്‍റെ ചി​കി​ത്സ​ക്കാ​ണ് ഇ​വ​ര്‍ ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. എ​ട​ക്ക​ര ടൗ​ണ്‍, മു​സ്ല്യാ​ര​ങ്ങാ​ടി, സ്റ്റേ​ഷ​ന്‍​പ​ടി, പാ​ല​ത്തി​ങ്ങ​ല്‍, ക​ലാ​സാ​ഗ​ര്‍ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഓ​ട്ടോ, ഗു​ഡ്‌​സ് തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഒ​രേ മ​ന​സോ​ടെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​നാ​യി കാ​രു​ണ്യ യാ​ത്ര ന​ട​ത്തി​യ​ത്. 2,97,265 രൂ​പ​യാ​ണ് ഏ​ക​ദി​ന സ​മാ​ഹ​ര​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ തു​ക എ​ട​ക്ക​ര പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എ​സ്. അ​നീ​ഷ് മു​ഖാ​ന്ത​രം സ​ത്താ​ര്‍ ചി​കി​ത്സാ സ​ഹാ​യ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍​ക്ക് കൈ​മാ​റി.