എ​റ​ണാ​കു​ളം മി​ക​വു​കാ​ട്ടി, പ​ക്ഷേ...മാ​ർ ബേ​സി​ൽ മ​ങ്ങി​യ​ത് ജി​ല്ല​യ്ക്ക് തി​രി​ച്ച​ടി​യാ​യി
Tuesday, November 12, 2024 5:07 AM IST
കൊ​ച്ചി: ഒ​ളി​മ്പി​ക്‌​സ് മാ​തൃ​ക​യി​ല്‍ ഗ​യിം​സ്, അ​ക്വാ​ട്ടി​ക്‌​സ് ഇ​ന​ങ്ങ​ളും അ​ത്‌​ല​റ്റി​ക്‌​സ് ഇ​ന​ങ്ങ​ളും ഒ​രു​മി​ച്ച് ന​ട​ത്തി​യ പ്ര​ഥ​മ കേ​ര​ള സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ എ​റ​ണാ​കു​ള​ത്തി​ന് മു​ന്നേ​റ്റം. അ​ത്‌​ല​റ്റി​ക്സ് വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ ഒ​രു​പ​ടി​കൂ​ടി മു​ന്നേ​റി ജി​ല്ല മൂ​ന്നാ​മ​തെ​ത്തി. കു​ന്നം​കു​ള​ത്ത് ന​ട​ന്ന സ്‌കൂ​ള്‍ മീ​റ്റി​ല്‍ നാ​ലാ​മ​താ​യി​രു​ന്നു എ​റ​ണാ​കു​ള​ത്തി​ന്‍റെ സ്ഥാ​നം.

അ​ക്വാ​ട്ടി​ക്‌​സ് ഇ​ന​ത്തി​ല്‍ വ​ലി​യ തി​രി​ച്ചു​വ​ര​വാ​ണ് ജി​ല്ല ന​ട​ത്തി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം അ​ഞ്ചാം സ്ഥാ​ന​ത്തു നി​ന്ന് ഇ​ത്ത​വ​ണ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് കു​തി​ച്ചു​ക​യ​റാ​നാ​യി. അ​തേ​സ​മ​യം ഗെ​യിം​സ് ഇ​ന​ത്തി​ല്‍ ഏ​ഴാ​മ​താ​ണ് ജി​ല്ല​യു​ടെ സ്ഥാ​നം. ഓ​വ​റോ​ള്‍ പ​ട്ടി​ക​യി​ലും ക​ണ്ണൂ​രി​ന് പി​ന്നി​ല്‍ ആ​റാ​മ​താ​ണ് എ​റ​ണാ​കു​ളം.

55 സ്വ​ര്‍​ണ​വും 73 വെ​ള്ളി​യും 80 വെ​ങ്ക​ല മെ​ഡ​ലും അ​ട​ക്കം 645 പോ​യിന്‍റാ​ണ് ജി​ല്ല​യ്ക്ക് ആ​കെ​യു​ള്ള​ത്. അ​ത്‌​ല​റ്റി​ക്സി​ൽ എ​ട്ട് സ്വ​ര്‍​ണ​വും ഒ​ന്പ​ത് വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വു​മ​ട​ക്കം 73 പോ​യ​ന്‍റു​ണ്ട്. ഈ ​വി​ഭാ​ഗ​ത്തി​ല്‍ മി​ക​ച്ച സ്‌​കൂ​ളു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ 43 പോ​യി​ന്‍റു​മാ​യി ജി​ല്ല​യി​ലെ ചാ​ന്പ്യ​ൻ​ സ്കൂ​ളാ​യ കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ല്‍ മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്.

അ​ക്വാ​ട്ടി​ക്‌​സ് വി​ഭാ​ഗ​ത്തി​ല്‍ 13 സ്വ​ര്‍​ണ​വും 21 വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മ​ട​ക്കം 162 പോ​യി​ന്‍റാ​ണ് ജി​ല്ല​യു​ടെ സ​ന്പാ​ദ്യം. ഈ ​വി​ഭാ​ഗ​ത്തി​ല്‍ ക​ള​മ​ശേ​രി ഗ​വ.​എ​ച്ച്എ​സ്എ​സ് ആ​ന്‍​ഡ് വി​എ​ച്ച്എ​സ്എ​സ് മി​ക​ച്ച സ്‌കൂ​ളു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ മൂ​ന്നാ​മ​തു​ണ്ട്. ഗെയിം​സ് വി​ഭാ​ഗ​ത്തി​ല്‍ 34 സ്വ​ര്‍​ണ​വും 43 വെ​ള്ളി​യും 63 വെ​ങ്ക​ല​വു​മ​ട​ക്കം 410 പോ​യി​ന്‍റു​മാ​യി പ​ട്ടി​ക​യി​ല്‍ ഏ​ഴാ​മ​താ​ണ് എ​റ​ണാ​കു​ളം.

ജി​ല്ല​യി​ല്‍ നി​ന്നു​ള്ള ര​ണ്ടു താ​ര​ങ്ങ​ള്‍ റി​ക്കാ​ര്‍​ഡ് തി​രു​ത്തി​യ പ്ര​ക​ട​നം ന​ട​ത്തി. സീ​നി​യ​ര്‍ പെ​ണ്‍​കു​ട്ടി​ക​ളു​ടെ പോ​ള്‍​വോ​ള്‍​ട്ടി​ല്‍ ജീ​ന ബേ​സി​ലും സീ​നി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ പോ​ള്‍​വോ​ള്‍​ട്ടി​ല്‍ ശി​വ​ദേ​വ് രാ​ജീ​വു​മാ​ണ് റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണം നേ​ടി​യ​ത്. ഇ​രു​വ​രും കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ൽ താ​ര​ങ്ങ​ളാ​ണ്. സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ളു​ടെ നൂ​റു മീ​റ്റ​റി​ൽ കീ​ര​ന്പാ​റ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​സാ​ഫ് കെ.​അ​ഷ​റ​ഫ് വേ​ഗ​രാ​ജാ​വാ​യ​തും ജി​ല്ല​യു​ടെ നേ​ട്ട​മാ​യി.

11 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം സ്വ​ന്തം മ​ണ്ണി​ല്‍ മ​ഹാ​മേ​ള തി​രി​ച്ചെ​ത്തു​മ്പോ​ള്‍ കി​രീ​ടം തി​രി​ച്ചു​പി​ടി​ക്കാ​മെ​ന്ന മോ​ഹ​വു​മാ​യാ​ണ് ആ​തി​ഥേ​യ​ര്‍ ക​ള​ത്തി​ലി​റ​ങ്ങി​യ​ത്. എ​ന്നാ​ല്‍ പ്ര​തീ​ക്ഷി​ച്ച പ്ര​ക​ട​നം ന​ട​ത്താ​നാ​യി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ക​ഴി​ഞ്ഞ വ​ര്‍​ഷം നേ​രി​യ വ്യ​ത്യാ​സ​ത്തി​ല്‍ സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍​പ​ട്ടം ന​ഷ്ട​മാ​യ മാ​ര്‍ ബേ​സി​ലി​ന് ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ച്ച​പോ​ലെ ക​രു​ത്ത് വീ​ണ്ടെ​ടു​ക്കാ​നാ​യി​ല്ല.

2019 ല്‍ 21 ​സ്വ​ര്‍​ണ​മു​ള്‍​പ്പെ​ടെ 157 പോ​യി​ന്‍റ് നേ​ടി​യ എ​റ​ണാ​കു​ള​ത്തി​ന് കോ​വി​ഡി​ന് ശേ​ഷം 2022 ല്‍ ​ന​ട​ന്ന മീ​റ്റി​ല്‍ ല​ഭി​ച്ച​ത് 81 പോ​യിന്‍റു മാ​ത്ര​മാ​ണ്. തൃ​ശൂ​രി​ല്‍ 12 സ്വ​ര്‍​ണം ഉ​ള്‍​പ്പെ​ടെ 88 പോ​യി​ന്‍റ് ല​ഭി​ച്ചു. ഇ​ത്ത​വ​ണ പ​ക്ഷെ 73 പോ​യിന്‍റേ നേ​ടാ​നാ​യു​ള്ളൂ. മു​ന്പ് വ​ർ​ഷ​ങ്ങ​ളോ​ളം സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​ക​ൾ അ​ട​ക്കി​വാ​ണ എ​റ​ണാ​കു​ള​ത്തി​ന് കോ​ത​മം​ഗ​ലം മാ​ര്‍ ബേ​സി​ലി​ന്‍റെ ക​രു​ത്തി​ലു​ണ്ടാ​യ ചോ​ർ​ച്ച​യും സെ​ന്‍റ് ജോ​ര്‍​ജി​ന്‍റെ പി​ന്‍​വാ​ങ്ങ​ലു​മൊ​ക്കെ​യാ​ണ് പോ​യ വ​ർ​ഷ​ങ്ങ​ളി​ൽ തി​രി​ച്ച​ടി​യാ​യ​ത്.