യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സ്; പ്ര​തി മ​ല​പ്പു​റ​ത്ത് പിടിയി​ൽ
Tuesday, November 12, 2024 5:07 AM IST
മൂ​വാ​റ്റു​പു​ഴ: പേ​ഴ​യ്ക്കാ​പ്പി​ള്ളി​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി മ​ല​പ്പു​റ​ത്തു​നി​ന്ന് പോ​ലീ​സ് പി​ടി​യി​ൽ. പേ​ഴ​യ്ക്കാ​പ്പി​ള്ളി ക​ല്ലാ​മ​ല ന​വാ​സ് ഹ​സ​ൻ (ബ​ദ്രി ന​വാ​സ്- 48) നെ​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റ​ത്തെ ഒ​ളി​ത്താ​വ​ള​ത്തി​ൽ​നി​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.

പേ​ഴ​യ്ക്കാ​പ്പി​ള്ളി സ്വ​ദേ​ശി അ​ജ്മ​ലി​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വെ​ട്ടേ​റ്റ​ത്. ന​വാ​സും അ​ജ്മ​ലി​ന്‍റെ സു​ഹൃ​ത്തു​മാ​യി​ട്ടു​ള്ള കു​ടും​ബ​വ​ഴ​ക്കാ​ണ് വ​ധ​ശ്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. പ​ള്ളി​പ്പ​ടി​യി​ൽ പു​തി​യ​താ​യി ആ​രം​ഭി​ച്ച ഹോ​ട്ട​ലി​ൽ എ​ത്തി​യ അ​ജ്മ​ലും സു​ഹൃ​ത്തു​ക്ക​ളും ത​മ്മി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​റ​ഞ്ഞു തീ​ർ​ക്കു​ന്ന​തി​നി​ടെ എ​ത്തി​യ ന​വാ​സ് ഹോ​ട്ട​ലി​ലെ അ​ടു​ക്ക​ള​യി​ലേ​ക്ക് ഓ​ടി​ക്ക​യ​റി ക​ത്തി എ​ടു​ത്തു​കൊ​ണ്ട് വ​ന്ന് വെ​ട്ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു.

ക​ഴു​ത്തി​ന് വെ​ട്ടേ​റ്റ യു​വാ​വ് ആ​ദ്യം മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പി​ന്നീ​ട് അ​ജ്മ​ലി​നെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

ഇ​തി​നി​ടെ ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ ഡി​വൈ​എ​സ്പി പി.​എം ബൈ​ജു​വി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ ബേ​സി​ൽ തോ​മ​സ്, എ​സ്ഐ​മാ​രാ​യ വി​ഷ്ണു രാ​ജു, പി.​സി ജ​യ​കു​മാ​ർ, സീ​നി​യ​ർ സി​പി​ഒ​മാ​രാ​യ മീ​രാ​ൻ, ബി​ബി​ൽ മോ​ഹ​ൻ, കെ.​എ. അ​ന​സ് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.