അ​രീ​ക്ക​ൽ, കൂ​രു​മ​ല ടൂ​റി​സം വി​ക​സ​നമരികെ
Tuesday, November 12, 2024 5:07 AM IST
പി​റ​വം: അ​രീ​ക്ക​ൽ വെ​ള്ള​ച്ചാ​ട്ട​ത്തിലെ​യും കൂ​രു​മ​ല​യി​ലെ​യും ടു​റി​സം വി​ക​സ​ന​ത്തി​ന് പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കു​ന്നു. ഇ​ല​ഞ്ഞി​യി​ലെ കൂ​രു​മ​ല ടൂ​റി​സം പ​ദ്ധ​തി​ക്ക് ചു​റ്റും സു​ര​ക്ഷാ​വേ​ലി തീ​ര്‍​ക്കാ​നും സാ​ഹ​സി​ക ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി ത​യാ​റാ​ക്കി​യ പ്ര​പ്പോ​സ​ല്‍ സ​ര്‍​ക്കാ​രി​ന് സ​മ​ര്‍​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഒ​രു കോ​ടി രൂ​പ​യു​ടെ പ്ര​പ്പോ​സ​ലാ​ണ് സ​ര്‍​ക്കാ​രി​ലേ​ക്ക് സ​മ​ര്‍​പ്പി​ക്കുന്നത്. സാ​ഹ​സി​ക ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ കൂ​രു​മാ​ല​യി​ല്‍ വി​നി​യോ​ഗി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യമെ​ന്ന് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍​എ പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​ല്‍‌‌​നി​ന്ന് അ​നു​മ​തി ല​ഭി​ച്ചാ​ല്‍ പ​ദ്ധ​തി യാ​ഥാ​ഥ്യ​മാ​കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടൂ​റി​സം വ​കു​പ്പ് മ​ന്ത്രി​യു​മാ​യി ച​ര്‍​ച്ച ന​ട​ത്തും.

റോ​പ്പ് ക്ലൈമ്പിം​ഗ്, ഗ്ലാ​സ് ബ്രി​ഡ്ജ് തു​ട​ങ്ങി​യ​വ​യാ​ണ് ഇ​തി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വേ​ന​ല്‍​ക്കാ​ല​ത്ത് പാ​മ്പാ​ക്കു​ട അ​രീ​ക്ക​ല്‍ ടൂ​റി​സം പ​ദ്ധ​തി​യി​ല്‍ ജ​ലം എ​ത്തി​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്കാ​യു​ള്ള എ​സ്റ്റി​മേ​റ്റ് ത​യാറാ​ക്കൽ പുരോഗമിക്കുകയാണ്. ഇ​തി​നു​ള്ള തു​ക എം​എ​ല്‍​എ ഫ​ണ്ടി​ല്‍‌‌​നി​ന്ന് ല​ഭ്യ​മാ​ക്കും. ഒ​പ്പം ത​ന്നെ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശു​ചി​മു​റി​യും മ​റ്റ് അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും​കൂ​ടി മെ​ച്ച​പ്പെ​ടു​ത്തും. ര​ണ്ട് പ​ദ്ധ​തി​യുടെയും പു​റ​മ്പോ​ക്ക് ഭൂ​മി അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ക​ള​ക്ട​റോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യും എം​എ​ല്‍​എ അ​റി​യി​ച്ചു.

പ​ദ്ധ​തി​ക​ളു​ടെ വി​പു​ലീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നൂ​പ് ജേ​ക്ക​ബ് എം​എ​ല്‍​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ളാ​യ​ത്. ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രീ​തി അ​നി​ല്‍, പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് ശ്രീ​കാ​ന്ത് ന​ന്ദ​ന​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്യാ​മ​ള പ്ര​സാ​ദ്‌, തോ​മ​സ്‌ ത​ട​ത്തി​ല്‍, എം.​പി. ജോ​സ​ഫ്, ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.