ത​മി​ഴ് സ്വ​ദേ​ശി​ക​ളെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച മൂ​ന്നം​ഗ സം​ഘം അ​റ​സ്റ്റി​ല്‍
Tuesday, November 12, 2024 5:07 AM IST
കൊ​ച്ചി: മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ലെ കൂ​ലി​ത്ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്നം​ഗ​സം​ഘം അ​റ​സ്റ്റി​ല്‍. എ​റ​ണാ​കു​ളം പ​ള്ളു​രു​ത്തി ന​മ്പ്യാം​പു​രം ക​ട​മ​റ്റ​ത്ത് സ​ജീ​ര്‍ ഇ​സ്മാ​യി​ല്‍, എ​റ​ണാ​കു​ളം മ​ര​ട് ക​ട​മ​റ്റ​ത്ത് കെ.​എ. ബി​ജു, എ​റ​ണാ​കു​ളം മു​ണ്ട​ന്‍​വേ​ലി ഈ​ര​വേ​ലി വീ​ട്ടി​ല്‍ ഇ.​ജെ. റോ​ഷ​ന്‍ എ​ന്നി​വ​രെ​യാ​ണ് മു​ള​വു​കാ​ട് പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​എ​സ്. ശ്യാം​കു​മാ​ര്‍, എ​സ്ഐ തോ​മ​സ് പ​ള്ള​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

വൈ​പ്പി​ന്‍ പ​ണി​ക്ക​രു​പ​ടി​യി​ല്‍ മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് ഉ​ട​മ​ക​ളാ​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളെ​യാ​ണ് ഇ​വ​ര്‍ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച​ത്. പ്ര​തി​ക​ള്‍ ഒ​രു ദി​വ​സ​ത്തേ​ക്ക് മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി ഈ ​ബോ​ട്ടി​ല്‍ പോ​യ​തി​ന്‍റെ പ​ണി​ക്കൂ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. പ​ണി​ക്കൂ​ലി ന​ല്‍​കി​യി​ല്ലെ​ന്ന് പ്ര​തി​ക​ള്‍ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്നു. തു​ട​ര്‍​ന്നു​ണ്ടാ​യ ത​ര്‍​ക്ക​ത്തി​ല്‍ പ്ര​തി​ക​ള്‍ പ​രാ​തി​ക്കാ​രെ വ​ടി​വാ​ള് കൊ​ണ്ട് വെ​ട്ടി​പ്പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഏ​ഴി​ന് വൈ​കു​ന്നേ​രം ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. പ്ര​തി​ക​ള്‍ ക​രു​തി​ക്കൂ​ട്ടി ആ​യു​ധ​വു​മാ​യി വൈ​പ്പി​ന്‍ പ​ണി​ക്ക​ര്‍​പ​ടി​യി​ലു​ള്ള പ​രാ​തി​ക്കാ​ര്‍ താ​മ​സി​ക്കു​ന്ന ബോ​ട്ടി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

ത​ല​ക്ക് വെ​ട്ടേ​റ്റ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളി​ല്‍ ഒ​രാ​ള്‍ ബോ​ട്ടി​ല്‍ നി​ന്നും വെ​ള്ള​ത്തി​ലേ​ക്ക് ചാ​ടി നീ​ന്തി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് അ​വി​ടെ​യെ​ത്തി പി​റ്റേ​ന്ന് രാ​വി​ലെ പ്ര​തി​ക​ളു​ടെ വീ​ട്ടി​ല്‍ നി​ന്നും അ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ക്ര​മ​ണ​ത്തി​ന് പ്ര​തി​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ആ​യു​ധ​വും ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.