ഭ​ക്ഷ്യ സു​ര​ക്ഷ : പ്ര​ത്യേ​ക ആ​പ്പുമായി തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ
Wednesday, September 18, 2024 3:17 AM IST
കാ​ക്ക​നാ​ട്: ഭ​ക്ഷ്യ സൂ​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭ പ്ര​ത്യേ​ക ആ​പ്പി​നു രൂ​പം ന​ല്കി. ഇ​നി മു​ത​ൽ ഹോ​ട്ട​ലു​ക​ൾ, ബേ​ക്ക​റി​ക​ൾ, ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ തു​ട​ങ്ങി മ​ത്സ്യ​ച്ച​ന്ത​ക​ൾ വ​രെ ആ​പ്പി​ന്‍റെ പ​രി​ധി​യി​ൽ വ​രും. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ മാ​യ​മോ, പാ​യ്ക്കിം​ഗ് ഫു​ഡി​ൽ സു​ര​ക്ഷാ സം​ശ​യ​മോ തോ​ന്നി​യാ​ൽ ന​ഗ​ര​സ​ഭ​യു​ടെ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം ( സി​പി​എ​ഫ് ) വ​ഴി പ​രാ​തി ന​ൽ​കാം.

ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​പ്പി​ന്‍റെ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കും. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ ഹോ​ട്ട​ലു​ക​ളി​ൽ നി​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ആ​പ്പി​ലൂ​ടെ അ​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്താം. ഹോ​ട്ട​ലി​ന്‍റെ പേ​രും ഭ​ക്ഷ​ണ​ത്തി​ന്‍റെ ഫോ​ട്ടോ​യും ഉ​ൾ​പ്പെ​ടെ അ​പ്‌​ലോ​ഡ് ചെ​യ്യാ​നും സൗ​ക​ര്യ​മു​ണ്ടാ​കും.

പ​രാ​തി പ്ര​കാ​രം സ്വീ​ക​രി​ച്ച ന​ട​പ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ഇ​തേ സം​വി​ധാ​നം വ​ഴി പ​രാ​തി​ക്കാ​രെ അ​റി​യി​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. ഹോ​ട്ട​ലു​ക​ൾ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ബീ​റ്റ് ര​ജി​സ്റ്റ​ർ വ​യ്ക്കും. പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ ഈ ​ര​ജി​സ്റ്റ​റി​ൽ ഒ​പ്പു വ​യ്ക്കും. ബീ​റ്റ് ര​ജി​സ്റ്റ​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും പ​രി​ശോ​ധി​ക്കാ​മ​ന്ന് തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ വി​ഭാ​ഗം അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.