ന​ഷ്ട​പ​രി​ഹാ​രം ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍
Thursday, September 19, 2024 3:29 AM IST
കൊ​ച്ചി: അ​ങ്ക​മാ​ലി-​നെ​ട്ടൂ​ര്‍ നി​ര്‍​ദി​ഷ്ട ദേ​ശീ​യ​പാ​ത നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ട​ക​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍​ക്ക് അ​ര്‍​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ഉ​ട​ന്‍ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് വ്യാ​പാ​രി​ക​ള്‍. ലോ​ണ്‍ എ​ടു​ത്തും ക​ടം വാ​ങ്ങി​യും വ്യാ​പാ​രം ആ​രം​ഭി​ച്ച​വ​ര്‍ ക​ട​ക​ള്‍ ന​ഷ്ട​പ്പെ​ടു​ന്ന​തോ​ടെ ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ഇ​ല്ലാ​താ​കു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ചു​ള്ള തു​ട​ര്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി സ്ഥാ​പ​ന​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ന്ന ഉ​ട​മ​ക​ള്‍ നെ​ട്ടൂ​ര്‍ വ്യാ​പാ​ര ഭ​വ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ക​മ്മി​റ്റി​ക്ക് രൂ​പം ന​ല്‍​കി.

കൂ​ടു​ത​ല്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ന​ഷ്ട​മാ​കാ​ത്ത രീ​തി​യി​ല്‍ അ​ലൈ​ന്‍​മെ​ന്‍റ് പു​ന​ര്‍​നി​ര്‍​മി​ക്കു​ക, ന​ഷ്ട​പ്പെ​ടു​ന്ന വ്യാ​പാ​ര സ്ഥാ​പ​ന ഉ​ട​മ​ക​ള്‍​ക്ക് മ​ര​ട് മാ​ര്‍​ക്ക​റ്റി​ല്‍ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സ് പ​ണി​ത് അ​വി​ടേ​ക്ക് പു​ന​ര​ധി​വ​സി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചും മ​ര​ട് ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​നും ജി​ല്ല ക​ള​ക്ട​ര്‍​ക്കും നി​വേ​ദ​നം ന​ല്‍​കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.