കൊ​ങ്ങോ​ർ​പ്പി​ള്ളി ക​വ​ല​യു​ടെ വി​ക​സ​നമു​ര​ടി​പ്പ്; റെസിഡന്‍റ്സ് അസോ. പ്രതിഷേധം നാളെ
Thursday, September 19, 2024 3:35 AM IST
ആ​ല​ങ്ങാ​ട് : ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ കൊ​ങ്ങോ​ർ​പ്പി​ള്ളി ക​വ​ല​യു​ടെ വി​ക​സ​ന മു​ര​ടി​പ്പി​നു പ​രി​ഹാ​ര​മാ​കു​ന്നി​ല്ല. ക​വ​ല​യു​ടെ വി​ക​സ​ന​ത്തി​നും അ​ധി​കാ​രി​ക​ളു​ടെ അ​വ​ഗ​ണ​ന​യ്ക്കും എ​തി​രേ ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാ​ളെ വൈ​കി​ട്ട് അ​ഞ്ചി​നു ക​വ​ല​യി​ൽ​സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള ക​വ​ല​യാ​ണ് കൊ​ങ്ങോ​ർ​പ്പി​ള്ളി. പ​ക്ഷേ ആ​വ​ശ്യ​മാ​യ വി​ക​സ​ന​ങ്ങ​ൾ ഒ​ന്നും ത​ന്നെ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ ന​ട​ന്നി​ട്ടി​ല്ല. ആ​ലു​വ, വ​രാ​പ്പു​ഴ, പ​റ​വൂ​ർ, ക​ടു​ങ്ങ​ല്ലൂ​ർ എ​ന്നീ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളെ​ല്ലാം ഈ ​ക​വ​ല​യി​ൽ നി​ന്നു തി​രി​ഞ്ഞാ​ണു പോ​കു​ന്ന​ത്.

എ​ന്നാ​ൽ യാ​തൊ​രു​വി​ധ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ, സി​ഗ്ന​ൽ ലൈ​റ്റു​ക​ളോ ഇ​വി​ടെ​യി​ല്ല. നാ​ലു ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് ഒ​രേ​സ​മ​യം വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു വ​രു​ന്ന​തി​നാ​ൽ ക​വ​ല​യി​ൽ അ​പ​ക​ട സാ​ധ്യ​ത ഇ​ര​ട്ടി​യാ​ണ്.

കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ് ക​വ​ല വീ​തി കു​ട്ടി സി​ഗ്ന​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നു​ള്ള​ത് ക​വ​ല​യു​ടെ വി​ക​സ​ന​ത്തി​നാ​യി സ​ർ​ക്കാ​ർ 3 കോ​ടി രൂ​പ ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യെ​ത്തി​യെ​ന്നു​പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും നാ​ളി​തു​വ​രെ യാ​തൊ​രു വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​വ​ല​യി​ൽ ന​ട​ന്നി​ട്ടി​ല്ല. സ്ഥ​ല​മേ​റ്റെ​ടു​ത്തു വീ​തി കു​ട്ട​ണ​മെ​ന്നു​ള്ള ആ​വ​ശ്യം നി​റ​വേ​റ്റ​പ്പെ​ട്ടി​ട്ടി​ല്ല.

സ്ഥ​ലം എം​എ​ൽ​എ​യും മ​ണ്ഡ​ല​ത്തി​ലെ മ​ന്ത്രി​യു​മാ​യ പി.​ രാ​ജീ​വി​നെ ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പ​ല​ത​വ​ണ സ​മീ​പി​ച്ചെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. ഇ​തോ​ടോ​പ്പം സ​മീ​പ​ത്തെ എ​ട​യ്ക്കാ​ത്തോ​ട് പാ​ലം, അ​ക്കാ​മ ക​ലു​ങ്ക് എ​ന്നി​വ​യും വീ​തി കു​ട്ടി പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്നു​ള്ള​തു​ജ​ന​ങ്ങ​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്.

എ​ത്ര​യും വേ​ഗം ക​വ​ല​യു​ടെ വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ആ​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സ​മ​രം സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സാ​ജു കോ​യി​ത്ത​റ, എ.​സി. രാ​ധാ​കൃ​ഷ്ണ​ൻ ര​മേ​ഷ് ബാ​ബു, ബെ​ന്നി പ​ന്നേ​രി , എം.​എ​സ്.​ആ​ന​ന്ദ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.